‘കൂടത്തായി’ സിനിമ ക്രിസ്മസിന് തീയറ്ററില്‍ എത്തും; ജോളിയായി എത്തുക ഡിനി ഡാനിയേല്‍

കൊച്ചി: കൂടത്തായി കൊലപതാക കേസ് ന് ആസ്പദമായ സംഭവങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാകുന്ന ‘കൂടത്തായി’ എന്ന് പേരിട്ടിരിക്കുന്ന സിനിമ ക്രിസ്മസോടെ തീയേറ്ററുകളിലെത്തും. മോഹന്‍ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി ഈ കേസ് സിനിമയാക്കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നടി ഡിനി ഡാനിയല്‍ രംഗത്തെത്തിയതോടെയാണ് ‘കൂടത്തായ്’ എന്നു പേരിട്ട സിനിമ വാര്‍ത്തകളില്‍ നിറഞ്ഞത്. സിനിമയുടെ ഷൂട്ട് നവംബര്‍ 10ന് ആരംഭിക്കുമെന്ന് നായികയായി എത്തുന്ന ഡിനി ഡാനിയേല്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങിയെന്നും താരം അറിയിച്ചു. ഡോളി എന്ന പേരിലുള്ള കഥാപാത്രമായാണ് ഡിനി സിനിമയില്‍ അഭിനയിക്കുന്നത്. സിനിമ ഒരു സ്ത്രീ കേന്ദ്രീകൃത ആന്റി ഹീറോയിന്‍ തലത്തിലുള്ള ചിത്രമായിരിക്കുമെന്നും താരം മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. വാമോസ് ഇന്റര്‍നാഷണല്‍ മീഡിയ കമ്പനിയുടെ എം.ഡിയാണ് ഡിനി. ഇതുവരെ താരം 12 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘ചില്‍ഡ്രന്‍സ് പാര്‍ക്ക്’, ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’, ‘പഞ്ചവര്‍ണ്ണതത്ത’, ‘നീയും ഞാനും’, ‘സ്വര്‍ണ്ണമത്സ്യം’ തുടങ്ങിയ സിനിമകളിലും വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സെകാട്രിക് ലെക്ചര്‍ കൂടിയാണ് ഡിനി ഡാനിയേല്‍

Share this news

Leave a Reply

%d bloggers like this: