ലണ്ടനില്‍ ട്രക്കില്‍ കണ്ടെത്തിയ 39 മൃതദേഹങ്ങള്‍ ചൈനക്കാരുടേതെന്ന് റിപ്പോര്‍ട്ട്

ലണ്ടണ്‍: ലണ്ടണ്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ കഴഞ്ഞ ദിവസം ട്രക്കില്‍ കണ്ടെത്തിയ 39 മൃതദേഹങ്ങളും ചൈനീസ് പൗരന്മാരുടേതാണെന്ന് സ്ഥിരീകരിച്ചു. ബുധനാഴ്ചയാണ് എസ്സക്‌സില്‍ ശീതികരിച്ച ട്രക്കില്‍ കുത്തി നിറച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തയത്. 31 പുരുഷന്മാരുടെയും 8 സ്ത്രീകളുടെയും മൃതദേഹങ്ങളാണ് ട്രക്കില്‍ നിന്നും കണ്ടെത്തിയത്. ഇരുപത്തിയഞ്ചുകാരനായ ട്രക്ക് ഡ്രൈവറെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്.

നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ് സ്വദേശിയാണ് ഇയാള്‍. ഗ്രേയ്‌സിലുള്ള ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനടുത്താണ് ട്രക്ക് നിര്‍ത്തിയിട്ടിരുന്നത്. ട്രെക്കില്‍ കണ്ടെത്തിയ 39 പേരുടെയും മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ബെല്‍ജിയന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു. ബെല്‍ജിയം തുറമുഖമായ സീബ്രഗ്ഗില്‍ ചൊവ്വാഴ്ച പ്രാദേശിക സമയം 2.49ന് ട്രക്ക് എത്തി. ഇതേ ദിവസം തന്നെ യാത്ര പുറപ്പെടുകയും ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ എസ്സക്‌സില്‍ എത്തിച്ചേര്‍ന്നതായും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

-24 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ മരവിപ്പിച്ചാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് സൂചനയുമുണ്ട്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ രണ്ട് മേല്‍വിലാസങ്ങളില്‍ പോലീസ് പരിശോധന നടത്തി. അനധികൃതമായി ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ചവരാണോ ട്രക്കില്‍ ഉണ്ടായിരുന്നതെന്ന സംശയവും പോലീസ് മുന്നോട്ട് വെയ്ക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: