സുജിത് വില്‍സണ് വേണ്ടി ലോകം പ്രാര്‍ത്ഥനയില്‍; രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു…

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പളിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന്‍ സുജിത് വില്‍സനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഉപയോഗശൂന്യമായ കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. ആദ്യം 28 അടിയോളം താഴ്ചയിലേക്ക് പോയ കുട്ടി പിന്നീട് 70 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. മൂന്ന് ദിവസമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

കുഴല്‍കിണറിന് സമാന്തര കുഴിയെടുത്താണ് രക്ഷാപ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുന്നത്. കനത്ത പാറകള്‍ തുളച്ചാണ് ഒരു മീറ്റര്‍ അകലം പാലിച്ച് സമാന്തര കുഴിയെടുത്തു കൊണ്ടിരിക്കുന്നത്. റിഗ് സ്ഥലത്തെത്തിച്ച് അത് അസംബ്ള്‍ ചെയ്ത് ജോലി തുടങ്ങാന്‍ സാധിച്ചിട്ടുണ്ട്. ഇതിനുമാത്രം മണിക്കൂറുകളെടുത്തു. ഇപ്പോള്‍ പാറയിലാണ് കുഴിച്ചു കൊണ്ടിരിക്കുന്നത്. കുറച്ചുതാഴെയായി പാറയില്ലാത്ത ഇടമുണ്ടാകാമെന്ന പ്രതീക്ഷയുമുണ്ട്. അഞ്ച് ആംബുലന്‍സുകള്‍ സ്ഥലത്ത് എല്ലാ സജ്ജീകരണങ്ങളോടും നിലയുറപ്പിച്ചിട്ടുണ്ട്. മഴ മൂലം രക്ഷാപ്രവര്‍ത്തനം ഇന്നലെ പ്രയാസമായിരിക്കുകയാണ്. അബോധാവസ്ഥയിലാണ് കുഞ്ഞ് എന്നാണ് കരുതുന്നത്. ശരീരത്തിന് ചൂടുണ്ടെന്ന് സ്ഥലത്തുള്ള ഡോക്ടര്‍മാര്‍ കരുതുന്നു. പാറകള്‍ നിറഞ്ഞ സ്ഥലമായതു കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുന്നതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ പറഞ്ഞു. പല മെഷീനുകള്‍ സ്ഥലത്തെത്തിച്ച് നടത്തിയ കുഴിക്കല്‍ പ്രവൃത്തികള്‍ മിക്കതും പരാജയപ്പെടുകയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് നാടുകാട്ടുപ്പട്ടി സ്വദേശി ബ്രിട്ടോയുടെ മകന്‍ സുജിത്ത് വില്‍സണണ്‍ വീട്ടുവളപ്പില്‍ കളിക്കുന്നതിനിടയില്‍ കുഴല്‍ക്കിണറില്‍ വീണത്. ആദ്യം 35 മീറ്റര്‍ താഴ്ചയിലായിരുന്ന കുട്ടി ശനിയാഴ്ച വൈകിട്ട് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ 98 മീറ്റര്‍ ആഴത്തിലേക്ക് വീഴുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: