അരുണ്‍ മോഹന്‍ സംവിധാനം ചെയ്തിരിക്കുന്ന ‘സ്വപ്നങ്ങള്‍ വില്‍ക്കാനുണ്ട് ‘ (മ്യൂസിക് ആല്‍ബം) റിലീസ് ചെയ്തു…

സ്വപ്നങ്ങള്‍ വില്‍ക്കാനുണ്ട് എന്ന മ്യൂസിക് ആല്‍ബം തീവ്രമായ സ്വപ്നമുള്ള ഓരോരുത്തര്‍ക്കും വേണ്ടിയാണ്. ഉക്രൈനിയന് ബോക്‌സിറായ ടോമാസ് പോപ്പോവിന്റെ കഥപറയുന്ന ഇ മ്യൂസിക് വീഡിയോ അരുണ്‍ മോഹന്‍ സംവിധാനം ചെയ്തിരിക്കുന്നു. പൂര്‍ണമായും ഉക്രൈനില്‍ ചിത്രീകരിക്കുന്ന ഇ മ്യൂസിക് ആല്‍ബം ഇതിനോടകംതന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയിരിക്കുകയാണ്, രഞ്ജി ബ്രദേഴ്സ്, കാര്‍ണിവല്‍ സിനിമാസ്(സിങ്കപ്പൂര്‍) എന്നിവരുടെ ബാനറില്‍ എബി ജോണും, റബ്ബിന് രഞ്ജിയും സെല്ലിങ് ഡ്രീംസ് നിര്‍മിച്ചിരിക്കുന്നു. ചടുലമായ താളവും ഗംഭീരമാര്‍ന്ന ഛായാഗ്രഹണവും സെല്ലിങ് ഡ്രീംസിന്റെ ആകര്‍ഷണം തന്നെയാണ്, പ്രത്യേക ശബ്ദ മിശ്രണം മറ്റൊരു തലത്തിലേക്ക് സെല്ലിങ് ഡ്രീംസ്‌നെ ഉയര്‍ത്തിയിരിക്കുന്നു. നൈജീരിയില്‍ നിന്നുള്ള ഗബ്രീല്‍ അനമാന് , കെത്തി , ഈറോക് എന്നിവര്‍ പാടിയിരിക്കുന്നു. Fifty vinc x Didkr സംഗീതം നല്‍കിയിരിക്കുന്നു.

നിങ്ങളുടെ സ്വപ്നം തീവ്രമാണെങ്കില്‍ അതിനായി നിങ്ങള്‍ തുടര്‍ച്ചയായി പരിശ്രമിക്കുന്നുണ്ടെങ്കില്‍ അതൊരുനാള്‍ സത്യമാകും എന്ന് സെല്ലിങ് ഡ്രീംസ് എന്ന മ്യൂസിക് ആല്‍ബം ഊന്നി പറയുകയാണ്. ജീവിതസാഹചര്യം, പണം, സമൂഹം,മാതാപിതാക്കള്‍ എന്നിവര്‍ക്കായ് സ്വന്തം ആഗ്രഹം വിട്ടുകളയുന്ന പലരും നമുക്കിടയില്‍ത്തന്നെ ഉണ്ട്.

Selling dreams സ്വപ്നമുള്ള ഏതൊരാള്‍ക്കും ഒരു പ്രചോദനം തന്നെയാണ് എന്ന് നിസ്സംശയം തന്നെ പറയാം, ഒരുനാള്‍ നിങ്ങളുടെ സ്വപ്നം സത്യമാകും എന്ന് പറഞ്ഞു നിര്‍ത്തുന്ന ഇ മ്യൂസിക് ആല്‍ബം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ജനങ്ങള്‍ നെഞ്ചോടേറ്റിയിരിക്കുകയാണ്. സംവിധായകനായ അരുണ്‍ മോഹന്‍ തന്നെയാണ് വശ്യമാര്‍ന്ന ഛായാഗ്രഹണവും, എഡിറ്റിംഗും ചെയ്തിരിക്കുന്നത്, ശബ്ദ മിശ്രണം- അരുണ്‍ പി.എ നിര്‍വഹിച്ചിരിക്കുന്നു.

Share this news

Leave a Reply

%d bloggers like this: