ക്യൂരിയോസിറ്റി-19 നവംബര്‍ 30ന്; രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു, രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി നവംബര്‍ 15…

ഡബ്ലിന്‍: ശാസ്ത്രീയ മനോവൃത്തി, സ്വതന്ത്ര ചിന്ത, മാനവികത എന്നി ലക്ഷ്യങ്ങളോടെ അയര്‍ലണ്ടില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടനയായ ‘എസ്സെന്‍സ് അയര്‍ലണ്ട്’ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന ശാസ്ത്ര ശില്പശാല സംഘടിപ്പിക്കുന്നു. ക്യൂരിയോസിറ്റി ’19 എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി കഴിഞ്ഞ വര്‍ഷവും ക്യൂരിയോസിറ്റി ’18 എന്ന പേരില്‍ നടത്തപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷത്തെ കുട്ടികളുടെ വലിയ പങ്കാളിത്തം കണക്കിലെടുത്തു ഈ വര്‍ഷം കൂടുതല്‍ വിപുലമായ രീതിയിലാണ് പരിപാടി നടത്തുവാന്‍ ഒരുങ്ങുന്നത്.

നവംബര്‍ 30 ആം തീയതി ശനിയാഴ്ച ലൂക്കനിലെ പാല്‍മെര്‍സ്ടൗണിലുള്ള സെയിന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഹാളിലാണ് രാവിലെ 9 മണി മുതല്‍ വൈകീട്ട് 5മണി വരെ നീണ്ടു നില്‍ക്കുന്ന ഈ പരിപാടി അവതരിപ്പിക്കുന്നത്. പ്രൈമറി (1st class to 6th class) തലത്തിലും, സെക്കണ്ടറി (1st year to 6th year) തലത്തിലുമുള്ള കുട്ടികള്‍ക്കായുള്ള സയന്‍സ് ക്വിസ്, സയന്‍സ് പ്രൊജക്റ്റ് മത്സരം, സയന്‍സ് പോസ്റ്റര്‍ മത്സരം, എന്നിവ കൂടാതെ വിവിധ സയന്‍സ് വിഷയങ്ങളില്‍ വിദഗ്ദ്ധരായവര്‍ കുട്ടികള്‍ക്ക് ക്ളാസ്സുകള്‍ എടുക്കും.

ഡോ. സുരേഷ് സി.പിള്ള (Scientist – Sligo institute of technology), ഡോ: രജത് വര്‍മ്മ (Process engineer – Intel Ireland), ഡോ. അമിത് ജയ്സ്വാള്‍ (Lecturer -T.U.D), ഡോ. സിതാര പവിത്രന്‍ (Dept of Photonics, D.C.U) ഡോ. ഷൈജു പരമേശ്വര്‍ (Research Fellow, Trinity) എന്നിവരാണ് ക്യൂരിയോസിറ്റി’19നു നേതൃത്വം കൊടുക്കുന്നത്.

സമയക്രമം ചുവടെ കൊടുക്കുന്നു:
9:00 am – Registration
9.30 am – Science Quiz (Primary & Secondary)
1:30 pm – Science project presentation (Primary & Secondary)
3:30 pm – Expert talks
4:30 pm – Conclusion and prize distribution

സയന്‍സ് പ്രോജെക്ടിനായി താഴെ കൊടുത്തിരിക്കുന്ന 4 വിഷയങ്ങളില്‍ നിന്ന് ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം

Primary

  1. Digestive system
  2. Computer and internet
  3. Electricity
  4. Waste Management

Secondary

  1. Plastic pollution
  2. Space mission and scope
  3. Alternative osurce of energy
  4. Water pollution

പോസ്റ്റര്‍ മത്സരത്തിനുള്ള പോസ്റ്ററുകള്‍ കുറഞ്ഞത് A2 സൈസിലുള്ള പേപ്പര്‍ ഉപയോഗിച്ച് കുട്ടികള്‍ മുന്‍കൂട്ടി തയാറാക്കി കൊണ്ടുവരണം. പോസ്റ്ററുകള്‍ അന്നേ ദിവസം പ്രദര്‍ശിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യും.

പോസ്റ്റര്‍ ഡിസൈനുള്ള വിഷയങ്ങള്‍
Primary
1.Food Safety

  1. Endangered Animals

Secondary

  1. Forest conservation
  2. Climate change

സയന്‍സ് ക്വിസിന് രണ്ടു പേര് വീതമുള്ള ടീം ആയിരിക്കണം പങ്കെടുക്കേണ്ടത്. പ്രോജെക്ട്, മത്സരത്തിനും പോസ്റ്റര്‍ മത്സരത്തിനും ഒരാള്‍ക്ക് ഒറ്റയ്‌ക്കോ അഥവാ രണ്ടു പേരടങ്ങിയ ഒരു ടീമായോ മത്സരിക്കാം. ക്യൂരിയോസിറ്റി’19-ല്‍ പങ്കെടുക്കുന്ന ഓരോ വിദ്യാര്‍ത്ഥിക്കും 10 യൂറോ രെജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും.

സയന്‍സ് ആസ്പദമായ ചോദ്യങ്ങള്‍ മാത്രമേ ക്വിസ്സില്‍ ഉണ്ടാവുകയുള്ളൂ. പ്രൊജക്ടിനായി സെലക്ട് ചെയ്യുന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി മോഡലുകള്‍, ചാര്‍ട്ടുകള്‍, പോസ്റ്ററുകള്‍, വര്‍ക്കിങ് മോഡല്‍സ് etc. കുട്ടികളുടെ ഭാവനയ്ക്കനുസരിച്ച് കൊണ്ടു വരാവുന്നതാണ്. അഞ്ചു മിനിറ്റ് സമയത്തിനുള്ളില്‍ അതു ജഡ്ജസിനോട് വിശദീകരിക്കണം. ഫുഡ് സ്റ്റാള്‍ ഉണ്ടായിരിക്കുന്നതാണ്. വിജയികള്‍ക്ക് KUMON Lucan Centre നല്‍കുന്ന ക്യാഷ് അവാര്‍ഡും, ട്രോഫികളും വിതരണം ചെയ്യും. പങ്കെടുക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നവംബര്‍ 15 നു മുന്‍പായി രജിസ്റ്റര്‍ ചെയ്യണം

www.essense.ie
കൂടുതല്‍ വിവരങ്ങള്‍ക്ക്: Sebi Sebastian 087 2263 917

Share this news

Leave a Reply

%d bloggers like this: