രാഷ്ട്രീയക്കാര്‍ വേട്ടയാടുന്നു; ജന്മനാട്ടില്‍ നിന്നും ഫ്‌ളോറിഡയിലേക്ക് താമസം മാറാനൊരുങ്ങി ട്രംപ്

ന്യൂയോര്‍ക്ക് : ട്രംപും കുടുംബവും ന്യൂയോര്‍ക്കില്‍ നിന്നും താമസം മാറുന്നു. രാഷ്ട്രീയക്കാരുടെ മോശം സ്വഭാവമാണ് താന്‍ ജന്മനാട്ടില്‍ നിന്നും താമസം മാറാന്‍ കാരണമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഞാന്‍ ന്യൂയോര്‍ക്കിനെ വിലമതിക്കുന്നു, ന്യൂയോര്‍ക്കിലെ ജനങ്ങളേയും. പക്ഷെ നിര്‍ഭാഗ്യവശാല്‍, നഗരത്തിനും സംസ്ഥാനത്തിനും ലോക്കല്‍ ടാക്‌സിനുമായി ലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചിട്ടും ന്യൂയോര്‍ക്ക് നഗരത്തിലേയും സംസ്ഥാനത്തേയും രാഷ്ട്രീയ നേതാക്കള്‍ എന്നോട് മോശമായാണ് പെരുമാറുന്നത്; ട്രംപ് ട്വിറ്ററില്‍ കുറിച്ചു. താനും കുടുംബവും ഫ്ളോറിഡയിലെ പാം ബീച്ചിലേക്ക് സ്ഥിരതാമസം മാറുകയാണെന്നാണ് ട്രംപ് അറിയിച്ചത്.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ, ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡേ ബ്ലാസിയോ എന്നിവരുമായുള്ള അഭിപ്രായവ്യത്യാസമാണ് ട്രംപിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. എന്നാല്‍, ഇക്കാര്യത്തില്‍ വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്രംപും കുടുംബവും നേരത്തെ ഫ്‌ലോറിഡയിലേക്ക് മാറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല. അതേ സമയം നികുതി ആവശ്യങ്ങള്‍ക്കായാണ് ട്രംപ് വസതി മാറുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂയോര്‍ക്കിനെ ഞാന്‍ സ്‌നേഹിച്ചെങ്കിലും തിരിച്ചുള്ള നടപടി അങ്ങനെയായിരുന്നില്ലെന്നും ട്രംപ് വികാരാതീനനായി.

Share this news

Leave a Reply

%d bloggers like this: