കത്തോലിക്കാ സഭ സ്ത്രീകളെയും,സഭാ ശുശ്രൂഷകരായി നിയമിക്കാന്‍ സന്നദ്ധരാകണമെന്ന് മുന്‍ ഐറിഷ് പ്രസിഡന്റ് മേക് ആലീസ്

ഡബ്ലിന്‍: കത്തോലിക്കാ ചര്‍ച്ചകളില്‍ സ്ത്രീകളെയും ഡീക്കന്മാരായി നിയമിക്കാന്‍ സഭാ തയ്യാറാകണമെന്ന് മുന്‍ ഐറിഷ് പ്രസിഡന്റ് മെക് ആലീസ്. ഡബ്ലിന്‍ ട്രിനിറ്റി കോളേജില്‍ വെച്ച് നടന്ന പരിപാടിയിലാണ് ആലീസ് ഈകാര്യം സൂചിപ്പിച്ചത്. പെര്‍മനെന്റ് ഡീക്കന്‍ എന്ന പോസ്റ്റ് പുരുഷന്മാര്‍ക്ക് മാത്രമാണ് നല്‍കുന്നതെന്നും, അതുമാറി കത്തോലിക്കാ സഭാ സ്ത്രീകള്‍ക്കും
സഭാ ശുശ്രൂഷകരായി സേവനം അനുഷ്ടിക്കാനുള്ള അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടു. സഭയുമായി ബന്ധപ്പെട്ട് അതികാര കൈമാറ്റം സ്ത്രീകളിലേക്കും എത്തേണ്ടതുണ്ടെന്നും ആലീസ് അഭിപ്രായപ്പെട്ടു.

കത്തോലിക്കാ രാജ്യങ്ങളില്‍ വൈദികരുടെ കുറവ് നികത്താന്‍ വിവാഹിതര്‍ക്കും വൈദിക വൃത്തി ചെയ്യാനുള്ള അനുമതിലഭിച്ചപ്പോള്‍, ഈ പ്രശ്നം പരിഹരിക്കാന്‍ കന്യാസ്ത്രീകള്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്ന കാര്യം പരിഗണിച്ചില്ലെന്നും മെക് ആലീസ് പറയുന്നു. സ്ത്രീകളെ ഡീക്കന്മാരായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം വത്തിക്കാന്റെ മുന്നിലുണ്ട്. ഇതില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്ത്രീകള്‍ക്ക് അനുകൂലനിലപാട് സ്വീകരിക്കുമെന്ന് കരുതുന്നതായും ആലീസ് പറഞ്ഞു.

വിവാഹിതരാകുന്ന പുരുഷന്മാര്‍ക്കും പൗരോഹിത്യം മുന്‍പ് നിഷേധിച്ച സഭ പുതിയൊരു മാറ്റത്തിനു തുടക്കം കുറിച്ചതുപോലെ കന്യസ്ത്രീകള്‍ക്കും അധികാരപരിധി ഉയര്‍ത്തി സ്ത്രീ പുരുഷ തുല്യത പാലിക്കണമെന്നാണ് തികഞ്ഞ ഫെമിനിസ്റ്റ് ആയ മെക് ആലീസ് ആവശ്യപ്പെടുന്നത്. തെക്കന്‍ അമേരിക്കന്‍ ബിഷപ്പുമാര്‍ മുന്‍കൈ അടുത്തതോടെയാണ് വിവാഹിതരായ പുരുഷന്മാര്‍ക്ക് പൗരോഹിത്യം അനുവദിക്കപ്പെട്ടത്. തെക്കന്‍ അമേരിക്കയില്‍ ആമസോണ്‍ പോലുള്ള മേഖലകളില്‍ ശുശ്രുഷകള്‍ ചെയ്യാന്‍ വൈദികരെ ലഭ്യമല്ലാതായതോടെയാണ് പുതിയ നീക്കം. ഈ മാതൃകയില്‍ സ്ത്രീകളും വത്തിക്കാനില്‍ നിന്നും ആവശ്യങ്ങള്‍ നേടിയെടുക്കണമെന്നും ആലീസ് അഭിപ്രായപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: