മലയാളി സെന്‍ബേബി അയര്‍ലണ്ടിലെ പീസ് കമ്മീഷണര്‍ പദവിയിലേക്ക്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ആദ്യമായി പീസ് കമ്മിഷണര്‍ പദവി ഒരു മലയാളിക്ക്. റിക്രൂട്‌മെന്റ് ഇന്റര്‍നാഷണല്‍ കമ്പനി ഉടമ സെന്‍ ബേബിയാണ് അയര്‍ലണ്ടിലെ പീസ് കമ്മിഷനെര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. സാമൂഹ്യ സേവന രംഗങ്ങളില്‍ തിളങ്ങിയവരെയാണ് ഈ പോസ്റ്റിലേക്ക് നോമിനേറ്റ് ചെയ്യുന്നത്. ഡബ്ലിനിലും, തൊട്ടടുത്ത കൗണ്ടികളുടെയും ചുമതലയാണ് ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്.

നഗരത്തിലെ സാമൂഹ്യ അന്തരീക്ഷവുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ ഒപ്പു വെയ്ക്കുക, അപേക്ഷകള്‍ സ്വീകരിക്കുക, സെര്‍ട്ടിഫിക്കേറ്റുകള്‍ സാക്ഷ്യപെടുത്തുക തുടങ്ങിയവയാണ് പ്രധാന ചുമതലകള്‍. തലസ്ഥാന നഗരിയിലെ സ്ഥിരം സാന്നിധ്യമാകും ഇനി സെന്‍ ബേബി എന്ന പീസ് കമ്മിഷണര്‍.അയര്‍ലണ്ടിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ സെന്‍ബേബി ഡബ്ലിനില്‍ ഇന്റല്‍ കമ്പനിയില്‍ എന്‍ജിനീയറായിട്ടാണ് കരിയര്‍ ആരംഭിച്ചത്.

തുടര്‍ന്ന് റിക്രൂട്ട് നെറ്റ് എന്ന ഏജന്‍സിയുടെ അമരക്കാരനായി. നിരവധി തൊഴിലന്വേഷകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും അവസരം തുറന്നിട്ട ഒരു സംരംഭമായിരുന്നു ഇത്. കേരള ഹൗസ്, ലൂക്കന്‍ ക്ലബ് തുടങ്ങിയ നിരവധി സംഘടനകളിലും അംഗമാണ്. കൊട്ടാരക്കര, തോണിവിള പടിഞ്ഞാറ്റേതില്‍ കുടുംബാംഗമാണ്. ഭാര്യ സാനി ജോര്‍ജ് ഡബ്ലിനില്‍ ഫിസിയോ തെറാപ്പിസ്റ്റുമാണ്. സേയ സെന്‍, സാന്റോ സെന്‍ എന്നിവര്‍ മക്കളാണ്.

Share this news

Leave a Reply

%d bloggers like this: