മഹാരാഷ്ട്രയില്‍ ശിവ സേന -എന്‍ സി പി കൂട്ടുകെട്ട് സര്‍ക്കാര്‍ രൂപീകരണത്തിലേക്കെന്ന് സൂചന

മുബൈ: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ബി ജെ പിയ്ക്ക് അധികാരം നഷ്ടപ്പെട്ടേക്കുമെന്ന് സൂചന. ശിവ സേന -എന്‍ സി പി കൂട്ടുകെട്ടില്‍ സര്‍ക്കാര്‍ രൂപീകരണം നടക്കാനുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലേക്കെന്നാണ് ഏറ്റവും അവസാനമായി ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ശിവസേന യെ പിളര്‍ത്തി ബി ജെ പി ചില നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതും തള്ളിക്കളയാനാവില്ല. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നവിസ് ബി ജെപി അധ്യക്ഷന്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി സര്‍ക്കാരുണ്ടാക്കാന്‍ ശ്രമം തുടങ്ങിയിരുന്നു.

ശിവസേനയ്ക്കൊപ്പം ചേര്‍ന്ന് ഭരണത്തില്‍ പങ്കാളിയാകാന്‍ എന്‍സിപി തീരുമാനം എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണയ്ക്കും. സര്‍ക്കാരിന്റെ ഭാഗമാകില്ലെന്ന് സോണിയാ ഗാന്ധി എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെ അറിയിച്ചുവെന്നാണ് വിവരം. ബിജെപിയെ അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് എന്‍സിപിയും കോണ്‍ഗ്രസും പുതിയ തീരുമാനമെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സോണിയാ ഗാന്ധിയുമായി ശരത് പവാര്‍ തിങ്കളാഴ്ച വൈകീട്ട് മഹാരാഷ്ട്രയിലെ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ബിജെപി യെഅധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം.

Share this news

Leave a Reply

%d bloggers like this: