വിക്കിപീഡിയയ്ക്ക് സമാനമായി റഷ്യന്‍ ഭാഷയില്‍ ഓണ്‍ലൈന്‍ റഫറന്‍സ് സംവിധാനം വേണമെന്ന് പുടിന്‍

ക്രമംലിന്‍: വിക്കിപീഡിയയുടെ കൂടുതല്‍ ‘വിശ്വസനീയമായ’ റഷ്യന്‍ പതിപ്പ് സൃഷ്ടിക്കണമെന്ന് വ്ളാദിമിര്‍ പുടിന്‍. റഷ്യന്‍ ഭാഷയുടെ ഭാവിയെക്കുറിച്ച് ക്രെംലിനില്‍ നടന്ന ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വിക്കിപീഡിയക്കു പകരം ഇലക്ട്രോണിക് രൂപത്തിലുള്ള പുതിയ വലിയ എന്‍സൈക്ലോപീഡിയ കൊണ്ടുവരണം ; ആധുനികമായ രീതിയില്‍ അവതരിപ്പിച്ച വിശ്വസനീയമായ വിവരമായിരിക്കും’അതെന്ന് പുടിന്‍ പറഞ്ഞതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2007-നും 2014-നും ഇടയില്‍ പേപ്പര്‍ രൂപത്തില്‍ പ്രസിദ്ധീകരിച്ച റഷ്യന്‍ എന്‍സൈക്ലോപീഡിയയെക്കുറിച്ചാണ് പുടിന്‍ പരാമര്‍ശിച്ചത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വിക്കിപീഡിയയ്ക്ക് സമാനമായ ഒരു റഷ്യന്‍ ഓണ്‍ലൈന്‍ റഫറന്‍സ് റിസോഴ്‌സ് വികസിപ്പിക്കുന്നതിന് 1.7 ബില്യണ്‍ റൂബിള്‍ അനുവദിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പുടിന്‍ വ്യക്തമാക്കി.വിധിന്യായങ്ങള്‍ പുറപ്പെടുവിക്കാന്‍ കോടതികള്‍ വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ച് ഒരു യൂണിവേഴ്‌സിറ്റി മേധാവി യോഗത്തില്‍ പരാധി ഉന്നയിച്ചിരുന്നു. അതിനോട് പ്രതികരിക്കവേയാണ് പുടിന്‍ പുതിയ വിക്കിപീഡിയയെ കുറിച്ച് പരാമര്‍ശിച്ചത്

Share this news

Leave a Reply

%d bloggers like this: