റൈനെയെര്‍ വിമാനങ്ങളില്‍ വിള്ളലുകള്‍; സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് അടിയന്തര സുരക്ഷ പരിശോധന ഏര്‍പ്പെടുത്തി

ഡബ്ലിന്‍: റൈനെയെര്‍ വിമാനങ്ങളില്‍ ഗുരുതരമായ സുരക്ഷാ പിഴവ് കണ്ടെത്തി. ഇതേതുടര്‍ന്ന് ബോയിങ് 737 എന്‍.ജി വിമാനങ്ങള്‍ കൂട്ടത്തോടെ നിലത്തിറക്കും. ലോകത്താകമാനം 50 ഓളം ജെറ്റുകളില്‍ സുരക്ഷാ പിഴവ് കണ്ടെത്തിയതായി ബോയിങ് നിര്‍മ്മാതാക്കള്‍ അറിയിച്ചു. റൈനെയെര്‍ ഉള്‍പ്പെടെ നിരവധി വിമാന കമ്പനികള്‍ ഈ മോഡല്‍ ഉപയോഗിച്ച് വരികയായിരുന്നു. യുഎസ് ഏവിയേഷന്‍ അതോറിറ്റിയും റൈനയറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

സുരക്ഷ കാരണങ്ങളാല്‍ നിലത്തിറക്കിയ വിമാനങ്ങള്‍ ബ്രിട്ടനിലും, യു എസിലും റിപ്പയര്‍ ചെയ്തശേഷം വീണ്ടും പറന്നു തുടങ്ങും. മറ്റു മോഡലുകളിലും ബോയിങ് 737 എന്‍.ജി യില്‍ കണ്ടെത്തിയ വിള്ളല്‍ പ്രശ്‌നങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുമെന്ന് യൂറോപ്പ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി വ്യക്തമാക്കി. സുരക്ഷ പ്രശ്‌നങ്ങള്‍ ഉള്ള മോഡലുകള്‍, പ്രശ്‌നങ്ങള്‍ പരിഹരിച്ച് പൂര്‍ണ സജ്ജമായ ശേഷം പ്രവര്‍ത്തനാനുമതി നല്‍കും.

Share this news

Leave a Reply

%d bloggers like this: