ജഗതിയുടെ മകള്‍ ശ്രീലക്ഷി വിവാഹിതയായി

കൊച്ചി : നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. ജിജിന്‍ ജഹാംഗീര്‍ ആണ് ശ്രീലക്ഷ്മിയുടെ വരന്‍. ലുലു ബോല്‍ഗാട്ടി സെന്ററില്‍വെച്ചായിരുന്നു വിവാഹം. മലയാളസിനിമയില്‍ നിന്നുള്ള നിരവധിപ്പേര്‍ കല്യാണത്തിന് എത്തി. 5 വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. ദിവസങ്ങള്‍ക്ക് മുന്‍പ് ശ്രീലക്ഷ്മി തന്നെയാണ് വിവാഹവാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. ഭാവിവരന്റെ കൈ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്.

അവതാരകയായും നായികയായും മലയാളി പ്രേക്ഷകര്‍ക്ക് മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ശ്രീലക്ഷ്മി ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയാണിപ്പോള്‍. 2016ല്‍ പുറത്തിറങ്ങിയ വണ്‍സ് അപ്പണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ക്ലാസിക്കല്‍ നൃത്തം പഠിച്ച ശ്രീലക്ഷ്മി നല്ലൊരു നര്‍ത്തകികൂടിയാണ്

Share this news

Leave a Reply

%d bloggers like this: