അയോദ്ധ്യ കേസില്‍ റിവ്യൂ ഹര്‍ജിയ്‌ക്കൊരുങ്ങി സുന്നി വഖഫ് ബോര്‍ഡ്

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ പുനപരിശോധന ഹര്‍ജി നല്‍കാന്‍ സുന്നി വഖഫ് ബോര്‍ഡ് തീരുമാനം. മസ്ജിദ് നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന 5 ഏക്കര്‍ ഭൂമി വേണ്ടെന്നുമാണ് വഖഫ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. പുതിയ പള്ളി പണിയാന്‍ ബാബരി പള്ളി നില്‍ക്കുന്നിടത്തിനു പുറത്ത് അഞ്ചേക്കര്‍ നല്‍കണമെന്നാണ് കോടതിവിധി. ഇന്ന് നടന്ന വഖഫ് ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം വന്നിരിക്കുന്നത്. അതെസമയം, പുനപ്പരിശോധനാ ഹരജികള്‍ നല്‍കേണ്ടതില്ലെന്ന നിലപാടുള്ള വഖഫ് ബോര്‍ഡ് പ്രതിനിധികള്‍ ഈ യോഗത്തെ ബഹിഷ്‌കരിച്ചിരുന്നു.

മുസ്ലിം കക്ഷികള്‍ക്കിടയില്‍ പൊതുസമ്മതം രൂപീകരിക്കാനാണ് യോഗം വിളിച്ചത്. പുനപ്പരിശോധനാ ഹരജി നല്‍കണമെന്നാണ് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയുടെ നിലപാട്. സമുദായത്തിന്റെ പൊതുതാല്‍പര്യം സംരക്ഷിക്കേണ്ടതുണ്ടെന്ന നിലപാടാണ് യോഗത്തിലുയര്‍ന്നത്. യോഗത്തില്‍ ജംഇയത്തുല്‍ ഉലമ ഹിന്ദ് എന്ന സംഘടന മാത്രമാണ് പുനഃപരിശോധന ഹര്‍ജിക്കെതിരായ നിലപാടെടുത്തത്.വഖഫ് ബോര്‍ഡിന്റെ തീരുമാനം വന്നതോടെ ബാബരി പള്ളി കേസില്‍ കോടതിനടപടികള്‍ ഇനിയും തുടരും.

Share this news

Leave a Reply

%d bloggers like this: