അപകടത്തില്‍ മരിച്ച ജവാന്റെ മൃതദേഹം അടക്കുന്നതുമായി ബന്ധപ്പെട്ട് പിറവം പള്ളിയില്‍ വീണ്ടും വാക്കേറ്റം

കൊച്ചി: പിറവം- പള്ളിയില്‍ വീണ്ടും യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം. ബി.എസ്.എഫ് ജവാന്‍ ബിനോയ് എബ്രഹാമിന്റെ മൃതദേഹം പള്ളിയില്‍ അടക്കുന്നതിനെ ചൊല്ലിയാണ് വാക്കേറ്റമുണ്ടായത്. ശനിയാഴ്ച്ച രാവിലെ രാജസ്ഥാനിലെ ബാര്‍മീറില്‍ ബിനോയ് ഓടിച്ചിരുന്ന മിലിട്ടറി ട്രക്ക് എതിരെ വന്ന ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ബിനോയ് മരണമടഞ്ഞത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം പോലീസ് ഇടപെട്ട് പിറവം വലിയ പള്ളിയില്‍ ഔദ്യോകിയ ബഹുമതികളുടെ സംസ്‌കരിക്കുകയായിരുന്നു.

യാക്കോബായ വിഭാഗത്തിന്റെ പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ നടത്തിയതിന് ശേഷമാണ് മൃതദേഹം പിറവം വലിയ പള്ളിയിലേക്കെത്തിച്ചത്. മൃതദേഹം പള്ളിയുടെ അകത്ത് കയറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം ഓര്‍ത്തഡോക്‌സ് വിഭാഗം ആദ്യം അനുവാദം നല്കിയിരുന്നില്ലെന്ന് ജവാന്റെ കുടുംബം ആരോപിച്ചു. ഇതേ തുടര്‍ന്നാണ് ചില പ്രശ്‌നങ്ങള്‍ ഉടലെടുത്തത് തുടര്‍ന്ന് പള്ളിക്കകത്തുണ്ടായിരുന്ന ഓര്‍ത്തഡോക്സ് വിഭാഗവുമായി സംസാരിച്ച് പൊലീസ് ജവാന്റെ മൃതദേഹം പള്ളിയുടെ അകത്ത് കയറ്റാന്‍ അവസരമൊരുക്കി. കൂടുതല്‍ യാക്കോബായ വിശ്വാസികള്‍ പള്ളിക്കുള്ളില്‍ പ്രവേശിക്കാന്‍ വന്നപ്പോള്‍ ക്രമസമാധന പ്രശ്നം ചൂണ്ടിക്കാട്ടി പൊലീസ് വിലക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: