നോട്ടുനിരോധനം അറിയാതെ വാര്‍ധക്യകാല ചികിത്സക്കായി അരലക്ഷത്തോളം പഴയ 500,1000 രൂപ നോട്ടുകള്‍ സൂക്ഷിച്ചുവെച്ച് വൃദ്ധസഹോദരങ്ങള്‍…

കോയമ്പത്തൂര്‍: രാജ്യത്തിന്റെ സമ്പദ് ഘടനയെ വരെ ബാധിച്ച, 2016 നവംബറില്‍ ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ഇപ്പോഴും അറിയാത്ത ഇന്ത്യക്കാരുണ്ട്. ഇതിന് തെളിവാണ് തങ്ങളുടെ സംസ്‌കാരചടങ്ങുകള്‍ക്കും ചികില്‍സയ്ക്കുമായി അരലക്ഷത്തോളം രൂപയുടെ പഴയനോട്ടുകള്‍ സൂക്ഷിച്ചുവച്ച തമിഴ്നാട്ടിലെ വൃദ്ധ സഹോദരങ്ങളുടെ അനുഭവം

തിരുപൂര്‍ ജില്ലയിലെ പുമലൂരില്‍ താമസക്കാരായ തങ്കമ്മാള്‍ (78), സഹോദരി രംഗമ്മാള്‍ (75) എന്നിവരാണ് തങ്ങളുടെ സംസ്‌കാരചടങ്ങുകള്‍ക്കും വാര്‍ധക്യകാലത്തെ ചികില്‍സയ്ക്കുമായി 46,000ലധികം രൂപ സൂക്ഷിച്ചുവച്ചത്. മുഴുവനും നിരോധിക്കപ്പെട്ട ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍.

കഴിഞ്ഞദിവസം രണ്ടുപേര്‍ക്കും അനാരോഗ്യം അനുഭവപ്പെട്ടതോടെയാണ് ഇവര്‍ പഴയനോട്ടുകള്‍ സൂക്ഷിച്ചുവച്ച വിവരം പുറംലോകം അറിയുന്നത്. തങ്ങളുടെ കൈയില്‍ പണം ഉണ്ടെന്നും ഇത് ഉപയോഗിച്ച് ചികില്‍സനടത്തണമെന്നും ഇവര്‍ ബന്ധുക്കളോട് പറഞ്ഞു. ഇതോടെ ബന്ധുക്കള്‍ പണം എടുത്ത് എണ്ണിനോക്കുമ്പോള്‍ എല്ലാം നിരോധിച്ച നോട്ടുകള്‍. രംഗമ്മാളിന്റെ കൈയില്‍ പഴയ നോട്ടുകളടങ്ങിയ 24,000 രൂപയും തങ്കമ്മാളിന്റെ കൈയില്‍ 22,000 രൂപയും ആണ് ഉണ്ടായിരുന്നത്.

Share this news

Leave a Reply

%d bloggers like this: