നികുതി വെട്ടിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് കടത്തി;വിമാന കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ പുറത്താക്കാന്‍ നീക്കം

ജക്കാര്‍ത്ത: ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് വിമാനത്തില്‍ കടത്തിയതിന് വിമാന കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ പുറത്താക്കും. ഇന്തോനേഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയായ ഗരുഡ ഇന്തോനേഷ്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസഓഫീസര്‍ അറി അക്ഷാറയെയാണ് പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്തോനേഷ്യന്‍ മന്ത്രി എറിക് തോഹിറാണ് സിഇഒയെ പുറത്താക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്.

നികുതി വെട്ടിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് ഇന്തോനേഷ്യയിലേക്ക് കൊണ്ടുവന്നുവെന്നാണ് ആരോപണം. ഫ്രാന്‍സില്‍ നിന്ന് ഇന്തോനേഷ്യയിലേക്ക് വന്ന എയര്‍ബസിലാണ് ബൈക്ക് കൊണ്ടുവന്നത്. 2018-ലാണ് അക്ഷാറ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് ഓര്‍ഡര്‍ ചെയ്തത്. 2019-ലാണ് കൊണ്ടുവന്നത്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയിലെ നിരവധി ജീവനക്കാര്‍ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്നും മന്ത്രി പറഞ്ഞു. തട്ടിപ്പില്‍ പങ്കുള്ള മറ്റു ജീവനക്കാര്‍ക്കും നിയമ നടപടികള്‍ നേരിടേണ്ടി വരും

Share this news

Leave a Reply

%d bloggers like this: