അയർലണ്ടിലെ മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഡബ്ലിനിൽ

ഡബ്ലിൻ: അയർലണ്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഏറ്റവും നിലവാരം പുലർത്തിയ സ്ഥാപനങ്ങൾ ഫിങ്കൽ കൗണ്ടി കൗൺസിലും സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലും എന്ന് പഠനങ്ങൾ. ട്രാൻസ്പെരൻസി ഇന്റർനാഷണൽ അയർലണ്ടിന്റെ വാർഷിക ഇന്റെഗ്രിറ്റി ഇന്റസ് റാങ്കിങിലാണ് ഡബ്ലിൻ കൗൺസിലുകൾ ആദ്യ 2 സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. ഫിങ്കൽ കൗണ്ടി കൗൺസിൽ ഒന്നാം സ്ഥാനത്തും സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ രണ്ടാമതായും തെരഞ്ഞെടുക്കപ്പെട്ടു.

രാജ്യത്തെ 30 കൗണ്ടി കൗൺസിലുകളിൽ അവയുടെ പ്രവർത്തന രീതിയുടെയും സുതാര്യതയുടെയും അടിസ്ഥാനത്തിലാണ് റാങ്കിങ് നടത്തിയത്. റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് മോനാഗൻ കൗണ്ടി കൗൺസിലും നാലാം സ്ഥാനത്ത് കിൽഡെയർ കൗണ്ടി കൗൺസിലും ഇടംപിടിച്ചു. രാജ്യത്ത് വളരെ കുറച്ച് കൗൺസിലുകൾ മാത്രമാണ് അഴിമതിക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചത്. ഇതും റാങ്കിങ്ങിന്റെ മാനദണ്ഡമായി മാറി. കെറി, വെസ്റ്റ് മീത്ത് കൗൺസിലുകളാണ് റാങ്കിങ്ങിൽ ഏറ്റവും അവസാനമെത്തിയത്.

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വെക്സ്ഫോർഡ്, ഗാൽവേ, കിൽക്കെനി കൗൺസിലുകൾ ഈ വർഷം മികച്ച നിലവാരം പുലർത്തി. ഈ കൗണ്ടി കൗൺസിലുകൾ വികസ കാര്യത്തിലും ഏറെ മുന്നിലെത്തിയതാണ് റാങ്കിങ്ങിൽ ഇവയുടെ സ്ഥാനം ഉയർത്തിയത്.

Share this news

Leave a Reply

%d bloggers like this: