‘ബാലറ്റ് പെട്ടിയിൽ വിവാഹ മോതിരം’- യുകെ യിലെ തെരഞ്ഞെടുപ്പ് ദിനത്തിലെ അത്ഭുദം പങ്കുവെച്ച് ട്രഫോർഡ് കൗൺസിൽ

ലണ്ടൻ: വോട്ടെണ്ണാൻ ബാലറ്റ് പെട്ടി തുറന്നപ്പോൾ യുകെ യിലെ ഒരു വോട്ടെണ്ണൽ കേന്ദ്രം ഞെട്ടി. ബാലറ്റ് പേപ്പറുകൾക്കൊപ്പം ഉദ്യോഗസ്ഥർക്ക് ഒരു വിലപിടിപ്പുള്ള വിവാഹമോതിരവും ലഭിച്ചു. യുകെ ട്രഫോർഡ് കൗൺസിലിൽ പരിധിയിൽപ്പെട്ട ഒരു പോളിംഗ് ബൂത്തിലാണ് സംഭവം. ബാലറ്റ് പേപ്പർ പെട്ടിക്കുള്ളിൽ നിക്ഷേപിക്കുമ്പോൾ അബദ്ധത്തിൽ മോതിരം പെട്ടിക്കുള്ളിൽ വീണതാകാമെന്നാണ് നിഗമനം. വിവാഹമോതിരം കിട്ടിയതായി അറിയിച്ചുകൊണ്ട് ട്രഫോർഡ് കൗൺസിൽ പൊതു അറിയിപ്പ് നൽകിയിരുന്നു.

മോതിരത്തിന്റെ എല്ലാ സവിഷേതകളും യഥാർത്ഥ ഉടമ വ്യക്തമാക്കിയാൽ മാത്രമേ ഈ വസ്തു തിരിച്ചുനൽകുകയുള്ളു. സമൂഹമാധ്യമങ്ങളിലൂടെയും പരസ്യം നല്കിയിട്ടുണ്ട്. ഇതുവരെ ഉടമയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ക്ളോവർ ലീ പ്രൈമറി സ്കൂളിൽ നിന്നുള്ള ബാലറ്റ് പെട്ടിയിൽ ആണ് വിവാഹമായതിരം കണ്ടെത്തിയത്.

Share this news

Leave a Reply

%d bloggers like this: