ഇന്ത്യൻ വേരുകളുള്ള ജെമൈക്കന്‍ സുന്ദരിക്ക് ഈ വർഷത്തെ ലോകസുന്ദരി പട്ടം

കിങ്‌സ്ടോൺ: 2019 ലെ ലോകസുന്ദരി പട്ടം ജെമൈക്കന്‍ സുന്ദരി ടോണി ആന്‍സിങിന്. ഫ്രാന്‍സില്‍ നിന്നുള്ള ഓഫീലി മെസ്സിനോ ഫസ്റ്റ് റണ്ണറപ്പും ഇന്ത്യക്കാരിയായ സുമന്‍ റാവു സെക്കന്‍ഡ് റണ്ണറപ്പുമായി. 2018 ലെ ലോക സുന്ദരി വനേസ പോണ്‍സെ പുതിയ ലോക സുന്ദരിക്ക് കീരിടം അണിയിച്ചു. ഇരുപത്തിമുന്നുകാരിയായ ടോണിയുടെ പിതാവ് ഇന്ത്യന്‍ വംശജനാണ്. മനശ്ശാസ്ത്രത്തിലും വുമന്‍സ്റ്റഡീസിലും ബിരുദധാരിയാണ് ടോണി.മൂന്നാം സ്ഥാനം നേടിയ സുമന്‍ റാവു രാജസ്ഥാന്‍ സ്വദേശിയാണ്.

ജൂണില്‍ നടത്തിയ മിസ്സ് ഇന്ത്യ മത്സരത്തില്‍ ഒന്നാസ്ഥാനം കരസ്ഥമാക്കിയാണ് 20 കാരിയായ സുമന്‍ റാവു ലോക സുന്ദരി പട്ടത്തിന് ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തത്. മോഡലിങ്ങിലും അഭിനയിത്തിലുമാണ് സുമന്‍ റാവുവിന്‍ താല്‍പര്യം. 120 രാജ്യങ്ങളില്‍ നിന്നുള്ള വനിതകളാണ് 69ാം ലോകസുന്ദരി പട്ടത്തിനായി മത്സരിച്ചത്. അഞ്ച് പേര്‍ ഇടം നേടിയ അവസാന റൗണ്ടില്‍ നിന്ന് ചോദ്യോത്തരവേളയിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്. നാലാംതവണയാണ് ജെമൈക്കക്കാരി ലോക സുന്ദരി പട്ടം കരസ്ഥമാക്കുന്നത്. 1963, 1976,1933 വർഷങ്ങളിലാണ് ജമൈക്ക ഇതിന് മുമ്പ് ലോകസുന്ദരിപ്പട്ടം നേടിയിട്ടുള്ളത്

Share this news

Leave a Reply

%d bloggers like this: