അയർലണ്ടിൽ മൂടൽ മഞ്ഞു വ്യാപകം; ഡ്രൈവർമാർക്ക് മുന്നറിയിപ്പ്

ഡബ്ലിൻ: അയർലണ്ടിൽ മൂടൽമഞ്ഞു വ്യപകമായതോടെ രാജ്യവ്യാപകമായി യെല്ലോ ഫോഗ് വാണിങ് പ്രഖ്യാപിച്ചു. ഇന്ന് വൈകി 4 മണിയോടെ പ്രഖ്യാപിച്ച അറിയിപ്പ് നാളെ രാവിലെ 10 മണിവരെ നിലനിൽക്കും. ഐറിഷ് നഗരങ്ങളിലെല്ലാം റോഡ് ഗതാഗതം തിരക്കേറിയതിനാൽ മോട്ടോറിസ്റ്റുകൾ അതീവ ജാഗ്രത പുലർത്താൻ റോഡ് സുരക്ഷാ അതോറിറ്റി നിർദേശിക്കുന്നു. കോർക്ക്, വാട്ടർഫോർഡ് നഗരങ്ങളിൽ മൂടൽമഞ്ഞു ശക്തമാണെന്നും കാലാവസ്ഥാകേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സൈക്ലിസ്റ്റുകളും, കാൽനടയാത്രക്കാർക്കും മുന്നറിയിപ്പ് ബാധകമാണ്. ഡ്രൈവർമാർ വേഗത കുറയ്ക്കാനും, ഫോഗ് ലൈറ്റുകൾ തെളിയിക്കാനും പ്രത്യേക നിർദേശമുണ്ട്. പ്രധാനനഗരങ്ങളിലെല്ലാം തിരക്ക് വർധിച്ചതോടെ വലിയതോതിൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. ക്രിസ്മസ് വരെ രാജ്യത്ത് മറ്റു കാലാവസ്ഥ മാറ്റങ്ങൾ ഉണ്ടാകാനിടയിലെന്നാണ് മെറ്റ് ഏറാൻ റിപ്പോർട്ടിൽ നൽകുന്ന സൂചന

Share this news

Leave a Reply

%d bloggers like this: