യുഎസ്നും ഓസ്‌ട്രേലിയയ്ക്കും പുറമെ ഫിൻലാൻഡിലും പൗരത്വാബില്ലിനെതിരെ പ്രതിഷേധം

ഹെൽസിങ്കി: ഇന്ത്യയിലെ പൗരത്വ ബില്ലിനെതിരെ രാജ്യത്തിന് പുറത്തേയ്ക്കും പ്രതിഷേധം വ്യാപകമാകുമ്പോൾ ഏറ്റവും അവസാനം പ്രതിഷേധം നടന്നത് ഫിൻലാൻഡ് തലസ്ഥാനമായ ഹെൽസിങ്കിയിലാണ്. ഫിൻലാൻഡിലുള്ള ഇന്ത്യക്കാരന് പ്രതിഷേധം സംഘടിപ്പിച്ചത്. ഹെൽ‌സിങ്കി, വാസ, ടാം‌പെരെ, തുർ‌കു, ലപ്പീൻ‌റന്ത തുടങ്ങി വ്യത്യസ്ത നഗരങ്ങളിൽ നിന്നുള്ള 50 ഓളം പേർ ഒത്തുചേർന്നാണ് പ്രതിഷേധിച്ചത്. പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധിച്ച ഇന്ത്യയിലെ വിദ്യാർത്ഥികൾക്കെതിരായ പോലീസ് അതിക്രമങ്ങളെ പ്രതിഷേധക്കാർ അപലപിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾ നടത്തുന്ന പോലുള്ള സമാധാനപരമായ പ്രതിഷേധങ്ങൾ നടത്താനുള്ള അവകാശത്തെ പിന്തുണച്ച പ്രതിഷേധക്കാർ ജാമിയ മില്ലിയ ഇസ്ലാമിയ, അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി, എന്നിവയുൾ‌പ്പെടെ ഇന്ത്യൻ സർവകലാശാലകളിലെ പ്രതിഷേധങ്ങളെ പൊലീസ് ക്രൂരമായി അടിച്ചമർത്തുകയാണ് എന്ന് പ്രതിഷേധക്കാർ പറഞ്ഞു.

പ്രതിഷേധക്കാർ ഒരുമിച്ച് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ടാണ് 2 മണിക്കൂർ നീണ്ട പ്രതിഷേധം അവസാനിപ്പിച്ചത്. ഇവിടെ നിന്നുള്ള വിദ്യാർത്ഥികളുടെയും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുടെയും ഇടയിൽ നടത്തിയ ഒപ്പുശേഖരണ കാമ്പെയിന് നൂറിലധികം പേരുടെ പിന്തുണ ലഭിച്ചു. സമരക്കാർ ഒരു പ്രതിഷേധ പ്രസ്താവന ഹെൽസിങ്കിയിലെ ഇന്ത്യൻ എംബസിക്ക് സമർപ്പിക്കുകയും വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: