രാഷ്‌ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങിൽ നിന്ന് മുസ്ലിം വിദ്യാർത്ഥിനിയെ പുറത്താക്കി പോണ്ടിച്ചേരി സർവകലാശാല; അകത്ത് കടത്തിയത് രാഷ്ട്രപതി പോയ ശേഷം

മുസ്ലീം വിദ്യാർത്ഥിനിയെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് തടഞ്ഞതായി ആരോപണം. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലാണ് സംഭവം. റബീഹ അബ്ദുറെഹിം എന്ന വിദ്യാർത്ഥിനിയെ ആണ് ഹാളിൽ നിന്ന് പുറത്താക്കിയത്. രാഷ്ട്രപതി മുഖ്യാതിഥിയായ പോണ്ടിച്ചേരി സർവകലാശാലയുടെ 27ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് റബീഹയെ തടഞ്ഞതിന് കാരണം വ്യക്തമല്ല.

അതേസമയം ഒന്നാം റാങ്കിനുള്ള സ്വർണ്ണ മെഡൽ, ബിരുദ ദാനച്ചടങ്ങിൻ്റെ വേദിയിൽ വച്ച് റഹീബ നിരസിച്ചു. പൗരത്വ ഭേദഗതി നിയമത്തിലും ദേശീയ പൗരത്വ പട്ടികയിലും പ്രതിഷേധം രേഖപ്പെടുത്തി കോഴിക്കോട് സ്വദേശിയായ റഹീബ അബ്ദുറെഹീം മെഡല്‍ നിരസിച്ചത്. സര്‍ട്ടിഫിക്കറ്റ് വാങ്ങിയ റഹീബ മെഡല്‍ നിരസിച്ചത്.

രാഷ്ട്രപതി പോയ ശേഷമാണ് തന്നെ അകത്തേയ്ക്ക് കടക്കാന്‍ അനുവദിച്ചത് എന്നും ഇതിന്റെ കാരണം അറിയില്ലെന്നും റഹീബ പറഞ്ഞു. അതേസമയം തന്നോട് ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെട്ടു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ല എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഹാളിലിരിക്കുകയായിരുന്ന റഹീബയോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. റബീഹയെ വിലക്കിയതില്‍ പ്രതിഷേധിച്ച് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ബിരുദദാനച്ചടങ്ങ് ബഹിഷ്‌കരിച്ചു. കാര്‍ത്തിക ബി കുറുപ്പ്, അരുണ്‍ കുമാര്‍ എന്നീ വിദ്യാര്‍ത്ഥികള്‍ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് മെഡലുകള്‍ നിരസിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: