പൗരത്വ ഭേദഗതി സമരത്തിൽ പങ്കെടുത്തു; ജർമൻ വിദ്യാർത്ഥിയോട് രാജ്യം വിടാൻ നിദേശം

ചെന്നൈ: പൗരത്വ ബില്ലിനെതിരെ വിദ്യാർത്ഥികളുടെ സമരത്തിൽ പങ്കെടുത്ത ജർമൻ വിദ്യാർത്ഥിയോട് രാജ്യം വിടാൻ നിർദേശം. മദ്രാസ് ഐഐടി വിദ്യാർഥിയായ ജേക്കബിനാണ് രാജ്യം വിടാൻ നോട്ടീസ് നൽകിയത്. എമിഗ്രേഷൻ വിഭാഗത്തിൽ നിന്നും ലഭിച്ച നോട്ടീസ് മദ്രാസ് ഐഐടി വിദ്യാർഥിക്ക് നൽകി. ഡൽഹി ജാമിയ മിലിയ സർവകാലാശാലയിൽ പോലീസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ചെന്നൈ ചെക്ക്‌പോക്കിൽ പ്രതിഷേധം നടന്നത്. ഈ കൂട്ടയ്‌മയിലാണ് പോസ്‌റ്ററുകളുമായി ജേക്കബ് പ്രത്യക്ഷപ്പെട്ടത്.

ഇതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഐ ഐ ടി അധികൃതർ അന്വേഷണം നടത്തുകയും നടപടിയെടുക്കുകയായിരുന്നു. ജേക്കബ് വിസ ചട്ടം ലംഘിച്ചെന്നും, വിസ നൽകുന്നത് പഠനത്തിന് വേണ്ടി മാത്രമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങളിൽ നിന്നെത്തുന്ന വിദ്യാർഥികൾ രാജ്യത്ത് തൊഴിലെടുക്കാനോ, പ്രതിഷേധങ്ങളിൽ പങ്കെടുക്കാനോ പടില്ലെന്നും വിസയിൽ പറയുന്നുണ്ട്.

ക്യാമ്പസ് സമരങ്ങൾക്ക് പുറമെ ചെന്നൈയിൽ ഇന്ന് ഡിഎം കെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിപക്ഷ മഹാറാലിയിൽ വൻ ജനപങ്കാളിത്തം ഉണ്ടായി. കോൺഗ്രസും ഇടതു പാർട്ടികൾ, വൈക്കോ ഉൾപ്പെടെയുള്ളവരുടെ പ്രാദേശിക പാർട്ടികളും മഹാറാലിയുടെ ഭാഗമായി. ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിൻ, ടിഎൻസിസി ചീഫ് കെ എസ് അളഗിരി, പി ചിദംബരം, എംഡിഎംകെ ചീഫ് വൈക്കോ, സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്രാസൻ, വി സി കെ തോൽ തിരുമാവലവൻ, ഐയുഎംഎൽ ചീഫ് ഖാദർ മൊഹീദീൻ, എംഎംകെ ചീഫ് ജവറുള്ള എന്നിവരും റാലിയിൽ പങ്കെടുത്തു. ചെന്നൈയിൽ നടക്കുന്ന പ്രതിഷേധത്തിന് നടൻ കമൽ ഹാസന്റെ മക്കൾ നീതി മയ്യവും പിന്തുണ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: