വരാദ്  ഗ്രാമത്തിന്  ആവേശമായി ഐറിഷ് പ്രധാനമന്ത്രി.

മഹാരാഷ്ട്രയിലെ വരാദ്  ഗ്രാമം  സന്ദർശിച്ച  ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്ക്കറെ  ആയിരങ്ങളാണ് വരവേറ്റത് . കുടുംബത്തിലെ മറ്റു അംഗങ്ങളോടൊപ്പമാണ്  പിതാവിന്റെ ഗ്രാമം സന്ദർശിക്കാൻ ലിയോ വരദ്ക്കർ  എത്തിയത് .മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യപർവ്വതത്തോടു  ചേർന്നു കിടക്കുന്ന  വരാദ് ഗ്രാമമാണ് പ്രധാനമന്ത്രിയുടെ പിതാവിന്റെ  ജന്മസ്ഥലം   .   വരദ്ക്കറുടെ  പിതാവിൻ്റെ  കുടുംബത്തിലുള്ള      ഏകദേശം 50 ഓളം   കുടുംബങ്ങൾ  ഇവിടെ താമസിക്കുന്നുണ്ട് .വരാദ് ഗ്രാമം സന്ദർശിക്കുന്നത് ജീവിത്തിലെ ഒരു പ്രത്യേകം സന്ദർഭമാണെന്നാണ്   വരദ്ക്കർ പറഞ്ഞത് . വരദ്ക്കർ കുടുംബത്തിലെ മുന്ന് തലമുറകളിലുള്ള ആളുകൾ വരദ്കറിനെ വരവേറ്റു . കൂടാതെ ഗ്രാമത്തിലെ ഒരു ദേവന്റെ ക്ഷേത്രവും   വരദ്കർ കുടുംബ സമേതം സന്ദർശിച്ചു .


1960 കളിൽ ബ്രിട്ടനിലോട്ടു കുടിയേറിയ  ഡോക്ടർ  ആയിരുന്ന അശോക് വരദ്ക്കർ ബെർക്ക്ഷയറിലെ   സ്ലോവിൽ  വെച്ച് നേഴ്സ് ആയി ജോലി ചെയ്ത മിറിയത്തിനെ  പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്യുന്നത്. അവർ 1971 യിൽ  ബ്രിട്ടനിൽ വെച്ച് വിവാഹം കഴിക്കുകയും , അവരുടെ മൂന്നാമത്തെ കുട്ടിയായി 1979 യിൽ  ഡബ്ലിനിലെ കൂംബ് ഹോസ്പിറ്റലിൽ ലിയോ വരദ്ക്കർ ജനിക്കുകയും  ആയിരുന്നു .

ഹിന്ദു അച്ഛന്റെയും കത്തോലിക്ക അമ്മയുടെയും മകനായ വരദ്ക്കർ കത്തോലിക്ക വിശ്വാസിയായി ആണ് വളർന്നു വന്നത് .ട്രിനിറ്റി കോളേജിൽ നിന്ന് 2003 യിൽ മെഡിസിൻ പഠനം പൂർത്തിയാക്കിയ   വരദ്ക്കർ മുംബൈയിൽ പ്രശസ്‌തമായ കെ.ഇ.എം   ആശുപത്രിയിലാണ് പ്രവർത്തി പരിചയം നേടിയത്   .മെഡിസിൻ രണ്ടാം വർഷം പഠിക്കുമ്പോൾ  1999 യിൽ  കൗണ്സിലറായി  വിജയിച്ചു രാഷ്ട്രീയ ജീവിതം തുടങ്ങിയ   വരദ്ക്കർ 2003 -യിൽ  പാർലമെൻറിൽ എത്തുകയും 2017 -യിൽ അയർലണ്ടിന്റെ ചരിത്രം തിരുത്തിയെഴുതി കൊണ്ട് ഇന്ത്യൻ വംശജനായ ആദ്യ പ്രധാനമന്ത്രി ആവുകയായിരുന്നു .

ഇവിടെ തീരുന്നില്ല കഥ, 2015-ൽ   അയർലണ്ടിലെ പ്രമുഖ റേഡിയോക്കു     കൊടുത്ത  അഭിമുഖത്തിൽ  താൻ  ഒരു സ്വവർഗ്ഗാനുരാഗിയാണെന്ന്   അഭിമാനത്തോടെ ലോകത്തോട് വിളിച്ചു പറയുകയായിരുന്നു .ലോകമെമ്പാടും  സമത്വത്തിന്റെയും  സംഭാവനയുടെയും  പ്രതീകമായാണ്          വരദ്ക്കറെ   കാണുന്നത് . അയർലണ്ട് ചരിത്രത്തിലെ ഏറ്റവും വല്യ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ (ബ്രെക്സിറ്റും   വടക്കെ  അതിർത്തിയും )  സമചിത്തതയോടെ  കാര്യങ്ങളെ സമീപിക്കുന്നു  എന്ന ഖ്യാതി കൂടി അദ്ദേഹത്തിനുണ്ട്   വരദ്ക്കർ ഒരു  ഇന്ത്യൻ വംശജനാണെന്നുളത് നമ്മൾക്ക്  ഏവർക്കും അഭിമാനിക്കാവുന്ന കാര്യമായാണ് പ്രധാനമന്ത്രി ആയിരിക്കുമ്പോൾ ഇന്ത്യ സന്ദർശിക്കുന്നതും നമ്മൾക്ക് പ്രചോദനമാണ്.

Share this news

Leave a Reply

%d bloggers like this: