2012 നു ശേഷം അയർലണ്ടിൽ ആദ്യമായി വീടുകളുടെ വില കുത്തനെ കുറയുന്നു

ഡാഫ്‌റ്റിന്റെ    പുതിയ റിപ്പോർട്ട് അനുസരിച്ചു അയർലണ്ടിൽ വീടുകളുടെ വില കുത്തനെ കുറയുന്നു .  ഡാഫ്റ്റിൻറെ  ഏറ്റവും പുതിയ സർവേയിൽ  2019  അയർലണ്ടിൽ വീടിന്റെ വില  1.2  ശതമാനമാണ്  കുറഞ്ഞിരിക്കുന്നത് ,രാജ്യത്തു ഒരു വീടിന്റെ ഏകദേശ വില 250,766  യൂറോയായാണ് കണക്കു കൂട്ടുന്നത്
ഡബ്ലിനിൽ മാത്രം കഴിഞ്ഞ   വർഷം  1.2  ശതമാനം കുറഞ്ഞു, ഡബ്ലിനിലെ ചില സ്ഥലങ്ങളിൽ വില കുത്തനെ കുറയുന്നു ഉദാഹരണത്തിന്   പടിഞ്ഞാറൻ മേഖലകളിൽ 298,939   യൂറോയ്ക്ക്കു  വീട് വാങ്ങാൻ സാധിക്കുമ്പോ   തെക്കൻ മേഖലകളിൽ 566,776   യൂറോയ്ക്കാണ് വീട് വാങ്ങാൻ സാധിക്കുന്നത്

ഗാൽവേയിൽ വീട് വിലയ്ക്ക്  വല്യ  മാറ്റം ഇല്ലാതെ  നിലനിൽക്കുമ്പോൾ കോർക്കിൽ വീടുകളുടെ വില  1 ശതമാനം   കൂടുകയാണ് . ലിമെറിക്ക് നഗര ഭാഗങ്ങളിൽ   വില 2 .9  ശതമാനം കൂടുമ്പോൾ   ലിമെറിക്ക് കൗണ്ടി മുഴുവനായി എടുത്തു നോൽക്കുമ്പോൾ  3.5  ശതമാനം കുറവ് രേഖപ്പെടുത്തുന്നുണ്ട്

ഇനി വാട്ടർഫോർഡ് നഗരപ്രദേശത്തു  3.3  ശതമാനം കൂടിയപ്പോൾ  വാട്ടർഫോർഡ് കൗണ്ടി  മുഴുവനായി എടുത്തു നോൽക്കുമ്പോളും വിലയ്ക്ക് വല്യ കുറവില്ല 2.4  ശതമാനം കൂടിയിട്ടുണ്ട് .  
വില കുറയുന്നത്  സമ്പദ്ഘടനയ്ക്ക് നല്ലതാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കു കൂട്ടൽ .


 സാമ്പത്തിക ശാസ്ത്രത്തിലെ  അടിസ്ഥാന തത്വമായ വിതരണവും ആവശ്യകതയായും തന്നെയാണ് വില കുറയാൻ കാരണമാകുന്നത് . വീടുകളുടെ ലഭ്യത കൂടുതൽ ആയതു കൊണ്ടാണ് ഈ വില കുറവ് ഇപ്പോൾ അനുഭപ്പെടുന്നത് .

Share this news

Leave a Reply

%d bloggers like this: