ക്യാഷ് ഓഫറുകൾ മോർട്ട്ഗേജ് ഉപഭോക്താക്കളെ മോശം തീരുമാനങ്ങളിലേക്ക് നയിക്കുന്നുവെന്ന്  ESRI പഠനറിപ്പോർട്ട്‌

സാമ്പത്തിക ഇടപാടുകളിലെ  ഓഫറുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്ന വിധത്തിലുള്ളവയാണെന്നും ഇവ പലപ്പോഴും മോർട്ട്ഗേജ്  കസ്റ്റമേഴ്സിനെ മോശം സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിലേക്ക് നയിക്കുന്നുവെന്നും ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ESRI) പഠനങ്ങൾ കണ്ടെത്തി.

പലിശനിരക്കുകളിലെ വൻതോതിലുള്ള   ഇടിവ് കാരണം മോർട്ട്ഗേജ് ദാതാക്കൾ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ക്യാഷ്ബാക്ക് ഡീലുകളിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കുന്നുവെന്നും, എന്നാൽ ഈ ഓഫറുകളിൽ പലതും ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ ചെലവേറിയതാണെന്നും പഠനറിപ്പോർട്ടുകൾ പറയുന്നു .

മോർട്ട്ഗേജ് ഉടമകൾ മോർട്ട്ഗേജുകളുടെ അടിസ്ഥാന സവിശേഷതകൾ എത്രത്തോളം നന്നായി മനസിലാക്കുന്നുവെന്ന് വിലയിരുത്തുന്നതിനുള്ള ESRI യുടെ പഠനറിപ്പോർട്ടുകൾ  പറയുന്നത്   ക്യാഷ്ബാക്ക് ഓഫറുകളുടെ   പ്രത്യാഘാതങ്ങളെക്കുറിച്ചും  APR(Annual percentage rate) നെ ക്കുറിച്ചും  മനസ്സിലാക്കാതെയാണ് ഉപഭോക്താക്കൾ അതിലേക്ക് ആകർഷിക്കപ്പെട്ടിരിക്കുന്നത് .
0.4% എപിആറിനേക്കാൾ കൂടുതൽ  ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്നത്  2,200 ഡോളർ ക്യാഷ്ബാക്കാണെന്നും ഇത് 2,200 ഡോളർ 24% പലിശനിരക്കിൽ   വായ്പ എടുക്കുന്നതിന് തുല്യമാണെന്നും പഠന റിപ്പോർട്ടുകൾ പറയുന്നു.

110 പേരെ ഉൾപ്പെടുത്തി  24 മോർട്ട്ഗേജ് ഓഫറുകളാണ്  ESRI പഠന വിധേയമാക്കിയത്. മോർട്ട്ഗേജ് ഓഫറുകളുടെ Official advise പഠന വിധേയമാക്കുക വഴി ഉപയോക്താക്കൾക്ക്  ഭാരം ചെലുത്തുന്ന ഇത്തരം ക്യാഷ് ഓഫറുകൾ ഒഴിവാക്കുമെന്നും  ദീർഘകാലലാഭം നേടാൻ  കഴിയുന്ന  APR -ന് കൂടുതൽ പ്രാധാന്യം നൽകുമെന്നും റിപ്പോർട്ട്‌ പറയുന്നു.

മോർട്ട്ഗേജ് സംവിധാനത്തിന്റെ Official advise വായിക്കുക വഴി ഉപയോക്താക്കളുടെ തീരുമാനങ്ങളിൽ മാറ്റം ഉണ്ടായെന്നും ക്യാഷ്ബാക്ക് ഓഫറുകളുടെ ദൂഷ്യഫലങ്ങൾ മനസിലാക്കുകയും APR സമ്പാദ്യത്തിലേക്ക് അവർ കൂടുതൽ ആകർഷിക്കപ്പെടുകയും ചെയ്തെന്നും ESRI പഠനറിപ്പോർട്ടുകൾ പറയുന്നു.
നല്ല ഡീലുകൾ തിരഞ്ഞെടുക്കുന്നതിൽ ഉപയോക്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസമുണ്ടായെന്നും   ഉപഭോക്താക്കൾക്ക് പ്രയോജനകരമാകുന്ന പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും അവയെ  പിന്തുണയ്ക്കുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു .Competition and Consumer Protection Commission  ധനസഹായം നൽകി നടത്തിയ ഗവേഷണം മോർട്ട്ഗേജ് സംവിധാനവുമായി ബന്ധപ്പെട്ട് ഉപയോക്താക്കളിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾ വെളിപ്പെടുത്താൻ സഹായിച്ചുവെന്നും ESRI പറഞ്ഞു. മോർട്ട്ഗേജ് ഉടമകളിൽ പലർക്കും അതിന്റെ നിയമ വശങ്ങളോ  സോളിസിറ്റർ, സ്വത്ത് പുനർമൂല്യനിർണ്ണയം ചെയ്യൽ തുടങ്ങിയ വയേക്കുറിച്ചോ അറിയില്ലെന്നും പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കൂടാതെ ഒരു മോർട്ട്ഗേജിന്റെ തിരിച്ചടവിൽ  cost – length എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും പലിശ മാത്രം അടയ്ക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ, കടബാധ്യതയുടെ വ്യാപ്തി എന്നിവ ഉൾപ്പെടെ മോർട്ട്ഗേജ് ഉൽ‌പ്പന്നങ്ങളുടെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ചുപോലും മിക്ക ഉപയോക്താക്കളും ബോധവാൻമാരല്ലെന്നും പഠന റിപ്പോർട്ടുകൾ പറയുന്നു.

മോർട്ട്ഗേജുകളുടെ ഔദ്യോഗിക ഉപദേശം  മനസ്സിലാക്കിയ ഉപഭോക്താക്കളുടെ തീരുമാനങ്ങൾ ആത്മവിശ്വാസത്തോടെ ഉള്ളവയാണെന്നും ഇത്തരത്തിൽ മോർട്ട്ഗേജുകൾ ആരംഭിക്കുന്നതിലൂടെ നിരവധി കുടുംബങ്ങൾക്ക് വലിയ നേട്ടങ്ങളുണ്ടെന്ന്  കാണുന്നത് പ്രോത്സാഹജനകമാണെന്നും  ഔദ്യോഗിക ഉപദേശം വായിക്കുന്നതുവരെ ഉപയോക്താക്കൾക്ക് മോർട്ട്ഗേജുകളുടെ കൂടുതൽ ഭാരം ചുമക്കേണ്ടി വരുമെന്നും എന്നാൽ ഇവ മനസിലാക്കുന്നതോടെ ഉപയോക്താക്കൾക്ക് ക്യാഷ്ബാക്ക് ഉപയോഗപ്രദമാകുമെന്നും ESRI യുടെ behavioural research unit ലെ  Shane  Timmons പറഞ്ഞു. എങ്കിൽപോലും കുറഞ്ഞ APR ൽ നിന്ന് ദീർഘകാല സമ്പാദ്യം നേടുന്നതാണ് ഉപയോക്താക്കൾക്ക് ഉപയോഗപ്രദമെന്നും അദ്ദേഹം പറഞ്ഞു.


വായ്പ നൽകുന്നവർക്ക് അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിന്  സെൻട്രൽ ബാങ്ക് സമയപരിധി ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഒരു പേപ്പർവർക്കും നിയമപരമായ ഫീസും ഒരു വസ്തു വാങ്ങലിനുള്ള യഥാർത്ഥ വായ്പ അപേക്ഷകളേക്കാൾ കുറവാണേന്നും അദ്ദേഹം പറഞ്ഞു.


പണയം  തിരിച്ചടയ്ക്കുന്ന രീതിയെയും ക്യാഷ്ബാക്ക്  സംവിധാനങ്ങൾ ഉപഭോക്താക്കളെ കൂടുതൽ വിലകൂടിയ കരാറുകളിലേക്ക് ആകർഷിക്കുന്നതിനെയും Fianna Fial finance വ്യക്താവ് Michael McGrath വിമർശിച്ചു.

Share this news

Leave a Reply

%d bloggers like this: