കാത്തിരിപ്പിന് വിട;ഐറിഷ് സിറ്റിസൺപ്പു ചടങ്ങ് അടുത്ത മാർച്ചിൽ

അടുത്ത ഐറിഷ് പൗരത്വ ദാന ചടങ്ങുകൾ 2020 മാർച്ച് 2, 3 തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി  നടത്താൻ തീരുമാമായി. കൗണ്ടി കെറിയിലെ കില്ലാർണിയിലെ കില്ലാർണി കൺവെൻഷൻ സെന്ററിൽ വച്ചാണ് ചടങ്ങുകൾ സംഘടിപ്പിചിരിക്കുന്നത്. കോടതി വിധി മൂലം ചടങ്ങുകൾ തടസ്സപെട്ടതിനു ശേഷം നടക്കുന്ന രണ്ടാമത്തെ സെറിമണി ആണ് ഇത്. മാസങ്ങളായി അപേക്ഷ നൽകി കാത്തിരിക്കുന്ന നിരവധി മലയാളികൾക്ക് ഉൾപ്പെടെ ഐറിഷ് പൗരത്വം ലഭിക്കും. 

വരും ദിവസങ്ങളിൽ പൗരത്വ ചടങ്ങിൽ പങ്കെടുക്കേണ്ടവർക്ക് അറിയിപ്പ് ലഭിക്കും. ചടങ്ങിലേക്ക് ക്ഷണമുണ്ടോയെന്നു അപേക്ഷകനോട് സ്ഥിരീകരിക്കാൻ കഴിയാത്തതിനാൽ അപേക്ഷകർ ഡിപ്പാർട്ടമന്റുമായി ബന്ധപ്പെടരുതെന്നും സിറ്റിസൺഷിപ് ഡിവിഷൻ അറിയിച്ചു. അടുത്ത ചടങ്ങിലേക്കുള്ള ക്ഷണത്തെക്കുറിച്ചുള്ള ഇ-മെയിൽ‌ ചോദ്യങ്ങളോട് പ്രതികരിക്കില്ല എന്നും അധികൃതർ അറിയിച്ചു. 

Share this news

Leave a Reply

%d bloggers like this: