2020-ൽ പുതിയ കാറുകൾ വാങ്ങുവാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിരിക്കേണ്ട ചില കാര്യങ്ങൾ

അയർലണ്ട് വാഹനവിപണിയെ സംബന്ധിച്ചിടത്തോളം വളരെ നിരാശാജനകമായ വർഷമായിരുന്നു 2019 . മുൻ വർഷങ്ങളെ സംബന്ധിച്ചു 7 % ത്തോളം കുറവാണു വാഹനവിപണിയിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് , സെക്കന്റ് ഹാൻഡ് കാറുകളുടെ ഇറക്കുമതിയിൽ വന്ന ഗണ്യമായ വർധനവാണ് പുതിയകാറുകളുടെ വിൽപ്പനയെ സാരമായി ബാധിച്ചിരിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 2020 ൽ പുതിയകാറുകളുടെ വിറ്റുവരവ് ഉയർത്തുന്നതിനുള്ള നിരവധി പദ്ധതികൾ രൂപംകൊണ്ടുകഴിഞ്ഞു എന്നാണ് മനസിലാക്കേണ്ടത്.
2020  ൽ പുതിയതായോ അല്ലെങ്കിൽ സെക്കന്റ് ഹാൻഡ്  കാറുകളോ വാങ്ങുവാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങൾ പങ്കുവെക്കാം.


PCP പരിചയപ്പെടാം
വാഹനങ്ങൾ വാങ്ങുവാൻ ഉദ്ദേശിക്കുന്നവർക്ക്‌ പ്രയോജനപ്രദമായ ഒരു പദ്ധതി ആണ് PCP.പേർസണൽ കോൺട്രാക്ട് പ്ലാൻ അഥവാ പേർസണൽ കോൺട്രാക്ട് പർച്ചെയ്‌സ്, വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അമിത സാമ്പത്യ ബാധ്യതകൾ ഏൽപ്പിക്കാതെ ഒരു പദ്ധതി ആണ് PCP.


PCP ൽ തിരിച്ചടവുകളെ 3 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു , ആദ്യഭാഗം ഡെപ്പോസിറ്റ്  ആണ് . വാഹനത്തിൻറെ മുഴുവൻ തുകയുടെ 10 മുതൽ 30 ശതമാനം വരെ ഉള്ള തുക ആദ്യം കെട്ടിവെക്കണം എന്നതാണ്. ഇത് പണമായോ അല്ലെങ്കിൽ നിങ്ങളുടെ പഴയവാഹനം എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെയോ ചെയ്യാവുന്നതാണ് (പഴയ വാഹനത്തിൻറെ വില കണക്കാക്കുന്നതായിരിക്കും ).


PCP യുടെ രണ്ടാമത്തെ ഭാഗം മാസതവണയാണ്. മൂന്ന് മുതൽ അഞ്ചു വർഷം  വരെയാണ് മാസതവണകൾ നിശ്ചയിക്കപ്പെടുന്നതെങ്കിലും മറ്റു വാഹന വായ്പ്പകളെക്കാളും വളരെ കുറഞ്ഞ മാസതവണകൾ മാത്രമായിരിക്കും PCP യിൽ ഉപഭോക്താവിന് അടക്കേണ്ടാതായി വരുക.


PCP യിലെ മൂന്നാമതെയും അവസാനത്തേതുമായ ഭാഗം GMFV അഥവാ  Guaranteed Minimum Future Value.കാർ നിങ്ങളുടെ സ്വന്തമാകുന്നതിനുള്ള അവസാന ഭാഗമാണ് ഇത് .വാഹനത്തിൻറെ അന്നത്തെ വില നിശ്ചയിച്ചുകൊണ്ടാണ് ഈ ഭാഗം വില നിശ്ചയിക്കുന്നത്. വാഹനത്തിൻറെ മോഡൽ , ഉപയോഗിച്ച കാലയളവ് , മൈലേജ് തുടങ്ങിയ കാര്യങ്ങൾ വിലനിശ്ചയിക്കുന്നതിൽ ഭാഗങ്ങളാണ് . PCP കോൺട്രാക്ട് കാലാവധി അവസാനിക്കുമ്പോൾ മൂന്നാമത്തെ ഭാഗം വില നിശ്ചയിച്ചു അത് നൽകി വാഹനം സ്വന്തമാക്കുകയോ കാർ തിരികെ നൽകുകയോ ചെയ്യാവുന്നതാണ്.
കോമ്പറ്റിഷൻ ആൻഡ് കൺസ്യൂമേർ പ്രൊട്ടക്ഷൻ കമ്മീഷൻ (CCPC) വിവരങ്ങൾ അനുസരിച്ചു ഉപാധികളോടെ പഴയ കാർ എക്സ്ചേഞ്ച് ചെയ്തു പുതിയ PCP കരാറിൽ പ്രവേശിക്കാവുന്നതാണ്

PCP കരാർ അല്ലാതെ വിവിധ വാഹന വായ്പ്പകളും അയർലണ്ടിൽ ലഭ്യമാണ് . വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ അടുത്തതായി ശ്രദ്ധിക്കേണ്ടത് വാങ്ങാൻ ഉദ്ദേശിക്കുന്ന കാർ എങ്ങനെ പരിശോധിക്കാം എന്നതാണ് . സെക്കന്റ് ഹാൻഡ് വാഹങ്ങങ്ങൾ  വാങ്ങുന്നതിനു മുൻപ് വിദഗ്ധനായ ഒരു മെക്കാനിക്കിന്റെ സഹായം തേടുന്നത് എന്തുകൊണ്ടും നല്ലതാണ് . അതിനു മുൻപ് പ്രധാനമായും ശ്രദ്ധിക്കേണ്ട ഏതാനും ചില കാര്യങ്ങൾ പങ്കുവെക്കാം

വാറന്റി
വാഹനം വാങ്ങുന്നവർ വാഹനം വാങ്ങുന്ന ഡീലറോട് വാഹനത്തിൻറെ വാറന്റിയുടെ വിശദവിവരങ്ങൾ നിർബന്ധമായും ചോദിച്ചു മനസിലാക്കണം .
ചെറിയ ഒരു ഫീസ് അടച്ചുകൊണ്ടു വാഹനത്തിൻറെ മുഴുവൻ ഹിസ്റ്ററിയും നമ്മുക്ക് ലഭ്യമാകും. ഇത് നിർബന്ധമായും ചെയ്യുക , ഇതുവഴി വാഹനത്തിൻറെ അതുവരെയുള്ള റെക്കോർഡ്‌സ് നമ്മുക്ക് ലഭ്യമാക്കു. ശരിയായ മൈലേജും അറിയാൻ സാധിക്കുന്നതാണ്

ശരാശരി വാർഷിക മൈലേജ്
സ്വകാര്യ വാഹങ്ങളുടെ ശരാശരി വാർഷിക മൈലേജ് 17000  കിലോമീറ്റർ അല്ലെങ്കിൽ 10500  മൈലുകളാണ്. ഡീസൽ വാഹനങ്ങൾ അല്ലെങ്കിൽ ബിസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനമാണെങ്കിൽ 24000 കിലോമീറ്റർ അല്ലെങ്കിൽ 15000  മൈൽ ആണ് ശരാശരി വാർഷിക മൈലേജ്. സെക്കന്റ് ഹാൻഡ് കാറുകൾ വാങ്ങുന്നവർ ശരാശരി വാർഷിക മൈലേജ് അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും ഗുണം ചെയ്യും. വാങ്ങുവാൻ ഉദ്ദേശിക്കുന്ന കാറിന്റെ സീറ്റ് കവറും , പെഡൽ  റബ്ബറും , ഗിയർ  നോബ് , സ്റ്റിയറിങ് വീൽ എല്ലാം വിശദമായി പരിശോധിക്കുക . വണ്ടിയുടെ ഓഡോമീറ്ററിലെ മൈലേജും മുൻപ് പറഞ്ഞ കാര്യങ്ങളുടെ പഴക്കവും തമ്മിൽ സാമ്യമില്ലാതെ തോന്നുകയാണെങ്കിൽ വാഹനത്തിൻറെ ഹിസ്റ്ററി വിശദമായി പരിശോധിക്കുക .നല്ല ഒരു മെക്കാനിക്കിന്റെ സഹായം തേടുക .


വാഹനം വാങ്ങുന്നതിൽ നിയമം അനുശാസിക്കുന്ന അവകാശങ്ങൾ അറിയുക
ഉപഭോക്‌തൃനിയമം അനുസരിച്ച് ഒരു ഡീലറുടെ കയ്യിൽ നിന്നുമാണ് വാഹനം വാങ്ങുന്നതെങ്കിൽ വാഹനത്തിൻറെ പഴക്കവും വാഹനത്തിൻറെ ഹിസ്റ്ററിയും വിലയിരുത്തിയുള്ള വില മാത്രമേ ഡീലർ ഈടാക്കാൻ പാടുള്ളു.
വാങ്ങുന്ന വാഹനം പൂർണമായും ഉപയോഗയോഗ്യമായിരിക്കുകയും , വാഹനത്തിൻറെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നതും , ഉപഭോക്താവിനോട് പങ്കുവെക്കുന്നതും തികച്ചും സത്യസന്ധമായിരിക്കുകയും വേണം.
വാഹനത്തെ സംബന്ധിച്ചു തെറ്റായവിവരങ്ങൾ ഉപഭോക്താവിനു പങ്കു വെക്കുന്നത് ഡീലറുടെ ഉദ്യോഗസ്ഥനാണെകിൽ കൂടിയും ഉപഭോക്താവിനു ഉണ്ടാകുന്ന നഷ്ടത്തിന് പൂർണഉത്തരവാദത്വം ഡീലറിന് മാത്രമായിരിക്കും.
വാഹനം വാങ്ങുന്നത് ഒരു സ്വകാര്യവ്യക്തിയിൽ നിന്നാകുകയും പിന്നീട് വാഹനത്തിൻറെ ഗുണമേന്മയിൽ പ്രശനങ്ങൾ ഉണ്ടെന്നു തോന്നുകയും ചെയ്താൽ ആ വ്യക്തിക്കെതിരെ നിയമനടപടി എടുക്കുന്നതിനു പരിമിതികളുള്ളതുകൊണ്ടു സ്വകാര്യവ്യക്തികളുമായി നടത്തുന്ന വിനിമയങ്ങൾക്കു മുൻപ് നിർബന്ധമായും ഒരു വിദഗ്ധ മെക്കാനിക്കിന്റെ സഹായം തേടിയിരിക്കേണ്ടതുണ്ട് .


വാഹനം വാങ്ങുന്നത് ഒരു സ്വകാര്യവ്യക്തിയിൽ നിന്നാകുകയും പിന്നീട് വാഹനത്തിൻറെ ഗുണമേന്മയിൽ പ്രശനങ്ങൾ ഉണ്ടെന്നു തോന്നുകയും ചെയ്താൽ ആ വ്യക്തിക്കെതിരെ നിയമനടപടി എടുക്കുന്നതിനു പരിമിതികളുള്ളതുകൊണ്ടു സ്വകാര്യവ്യക്തികളുമായി നടത്തുന്ന വിനിമയങ്ങൾക്കു മുൻപ് നിർബന്ധമായും ഒരു വിദഗ്ധ മെക്കാനിക്കിന്റെ സഹായം തേടിയിരിക്കേണ്ടതുണ്ട് .

Manu Mohan
Starmax Systems
www.starmaxsystems.com

Share this news

Leave a Reply

%d bloggers like this: