ഐറിഷ് നർത്തകനെ  കൊലപ്പെടുത്തിയ സംഭവം യുവതിയെ  കോടതിയിൽ ഹാജരാക്കി

ഐറിഷ് നർത്തകൻ Adrian Murphy-യെ  കൊലപ്പെടുത്തുകയും മറ്റൊരാൾക്ക് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാരോപിച്ച്  Diana Cristea (18) യെ ബുധനാഴ്ച Wimbledon മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. സൗത്ത് ലണ്ടനിലെ Battersea യിലെ ഒരു ഫ്ലാറ്റിൽ നിന്നുമാണ് കഴിഞ്ഞവർഷം June 4-നാണ്  Adrian Murphy- യുടെ മൃതദേഹം കണ്ടെടുത്തത്.


2019 മെയ് 30- ന് നോർത്ത് ലണ്ടനിൽ  മറ്റൊരു യുവാവിന് പ്രതി Scopolamine (devil’s breath) എന്ന വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചക്കുകയും  അബോധാവസ്ഥയിലായ യുവാവിൽ നിന്നും നിരവധി വസ്തുക്കൾ മോഷ്ടിക്കുകയും ചെയ്തു.പ്രതി തട്ടിപ്പിനിരയായവരിൽ നിന്നും  മോഷ്ടിച്ച ബാങ്ക് കാർഡുകൾ ആഡംബരജീവിതത്തിനായി ഉപയോഗിക്കുകയും ചെയ്തു.
വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച ശേഷം പ്രതിയെ റിമാൻഡിലയച്ചു. 

ജനുവരി 17-ന് Old Bailey-ൽ അടുത്ത വാദം കേൾക്കുമെന്നും ബെഞ്ച് ചെയർമാൻ Richard Goold പറഞ്ഞു.


ഇതേ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഒക്ടോബർ 24 ന് അറസ്റ്റ് ചെയ്ത Joel Osei (25) യുടെ പേരിൽ കൊലപാതകം,മോഷണം,തട്ടിപ്പ് തുടങ്ങി നിരവധി കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഇയാളെ ഡിസംബർ 5 ന് കോടതി റിമാൻഡിൽ വിടുകയും ഫെബ്രുവരി 17 ന് Old Bailey-ൽ  വാദം കേൾക്കാൻ ഹാജരാക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു .

Share this news

Leave a Reply

%d bloggers like this: