ആശയക്കുഴപ്പത്തിലാക്കി വാഹന ഉപഭോക്താക്കളെ EV-കളിലേക്ക് കൊണ്ടുപോകുന്നുവെന്ന് ടൊയോട്ട ചീഫ് എക്സിക്യൂട്ടീവ്

ഡീസൽ-പെട്രോൾ വാഹനങ്ങൾ നിരോധിക്കാനുള്ള കാലാവധി തീരുന്ന ഗവൺമെന്റിന്റെ പദ്ധതികൾ ഈ വർഷം പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്ന് ആക്ഷേപം.
2030 മുതൽ പുതിയ ഡീസൽ-പെട്രോൾ വാഹനങ്ങൾ വിൽക്കുന്നതിന്  നിരോധനം ഏർപ്പെടുത്തുന്നത് ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്ന് ടൊയോട്ട ചീഫ് എക്സിക്യൂട്ടീവ് സ്റ്റീവ് ടോർമി അഭിപ്രായപ്പെടുന്നു. യൂറോപ്യൻ യൂണിയൻ നിയമങ്ങൾക്ക് വിരുദ്ധമാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.


2030 ഓടെ എല്ലാ ഫോസിൽ ഇന്ധന-പവർ കാറുകളുടെയും വിൽപ്പന നിരോധിക്കുമെന്ന് പ്രഖ്യാപിച്ച്, ഡെൻമാർക്ക് 2018 ഒക്ടോബറിൽ വാർത്താപ്രാധാന്യം നേടി, തുടർന്ന് യൂറോപ്യൻ യൂണിയൻ നിയമങ്ങൾ ലംഘിക്കുമെന്നതിനാൽ ഈ പ്രഖ്യാപനം പിൻവലിക്കേണ്ടിവന്നു.


സ്വദേശത്തും വിദേശത്തുമുള്ള ഇത്തരം പശ്ചാത്തലങ്ങളിൽ, ഐറിഷ് വാഹന ഉപഭോക്താക്കളെ ഇലക്ട്രോണിക് വാഹന (ഇ.വി) ങ്ങളിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾ, ജനങ്ങൾക്കും വാഹന നിർമ്മാണ മേഖലക്കും തലവേദന സൃഷ്ടിക്കുകയാണെന്നും ടോർമി പറഞ്ഞു.


2030 ഓടെ ഇ വി യിലേക്കുള്ള പരിവർത്തനത്തിനായി, ഇeപ്പാൾ എന്ത് വാങ്ങണം എന്ന് തീരുമാനിക്കുന്നതിൽ അശയകുഴപ്പത്തിലായത്, വാഹന വിപണിയെ പിന്നോട്ടടിപ്പിക്കുന്നു. അതുമൂലം ജനങ്ങൾപവർട്രെയിൻ തിരഞ്ഞെടുക്കുന്നതാണ് വിപണിയിലെ മറ്റൊരു പ്രശ്‌നം.  ഇലക്ട്രിക് വാഹനങ്ങൾ (ഇവി) ഇപ്പോഴും ഗ്രാമീണ ഉപഭോക്താക്കൾക്ക് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.


ചില ആളുകളിൽ ഉടൻ‌ തന്നെ EV-കളിലേക്ക്‌ തിരിയുവാനുള്ള പ്രവണത കാണുന്നു എന്ന് അദ്ദേഹം പറയുന്നു. അടുത്ത കുറച്ച് വർഷകൊണ്ട് EV- സാങ്കേതികവിദ്യ ഗണ്യമായി മെച്ചപ്പെടുമെങ്കിലും, ഇപ്പോൾ വാങ്ങുന്ന ഇവി വാഹനങ്ങൾ കൊണ്ട് വലിയ പ്രയോജനമുണ്ടാവാനുള്ള സാധ്യത വിരളമാണ്. 
നോർവേയിൽ EV- യുടെ ഉപയോഗം മലിനികരണം കുറക്കുമെന്ന് ഉറപ്പാണ്. പക്ഷെ, ജലത്തിൽ നിന്ന് 95 ശതമാനം വൈദ്യുതി ലഭിക്കുന്ന നോർവേയിൽ നിന്ന് വ്യത്യസ്തമായി, അയർലണ്ടിൽ ഇവി വാഹനങ്ങൾക്ക് കൽക്കരിയിൽ നിന്നുള്ള വൈദ്യുതി ഉപയോഗിക്കേണ്ടി വരുമ്പോൾ എങ്ങനെ മലിനീകരണം കുറയുമെന്നും അദ്ദേഹം ചോദിക്കുന്നു.


അയർലണ്ടിൽ മാത്രം, കഴിഞ്ഞ വർഷം വിറ്റ 11 / 12,000 പുതിയ ഹൈബ്രിഡിൽ നിന്നും 60,000 ടൺ കാർബൺ  പുറംതള്ളൽ കുറഞ്ഞതായി കണക്കാക്കപ്പെടുന്നു.“എല്ലാവരും ഹൈബ്രിഡ് വാഹനങ്ങൾ ഉപയോഗിച്ചാൽ (24,000 അല്ലെങ്കിൽ അതിൽ കൂടുതൽ) C02, NOx പ്രസരണം കുറയും,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ വി വാഹനങ്ങൾക്ക്  വാതക മലിനികരണ നിരക്ക് പൂജ്യമായിരിക്കുമെന്നതിൽ തർക്കമില്ല.

“ടൊയോട്ടയിൽ നിന്നുള്ള ആദ്യത്തെ EV- 2023 ആയിരിക്കും. ഹൈബ്രിഡുകളുടെ ആഗോള ആവശ്യം കണക്കിലെടുത്ത്, ഇപ്പോൾ ഞങ്ങൾക്ക് EV- കൾ നൽകാൻ കഴിയില്ല; ഒരു EV- യുടെ സ്ഥാനത്ത് 50 ഹൈബ്രിഡുകൾ നിർമ്മിക്കാൻ ഞങ്ങൾക്ക് കഴിയും.”  അടുത്ത തലമുറയിലെ ഇവികൾക്ക് കൂടുതൽ ഓഫറുകൾ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: