റീ ബിൽഡിംഗ് അയർലൻഡ് പദ്ധതിയിൽ  വീടുവാങ്ങുന്ന വായ്പകളുടെ പലിശ വർധിപ്പിച്ചു സർക്കാർ

റീ ബിൽഡിംഗ് അയർലൻഡ്  പദ്ധതിയിൽ ആദ്യമായി വായ്പ എടുത്തു്   വീട്  വാങ്ങുന്ന ആളുകളുടെ പലിശ കുത്തനെ കൂടി . പദ്ധതിയിൽ  വന്ന മാറ്റങ്ങളുടെ ഫലമായി, 25 വർഷത്തെ സ്ഥിര നിരക്ക് 2 ശതമാനത്തിൽ നിന്ന് 2.745 ശതമാനമായും 30 വർഷത്തെ സ്ഥിര നിരക്ക് 2.3 ശതമാനത്തിൽ നിന്ന് 2.995 ശതമാനമായും   ഉയരും .

ഭാവിയിൽ അനുവദനീയമായ പരമാവധി തുകയായ 2,88,000 യൂറോ വായ്പയെടുക്കുന്നവർ ഇതിനകം വായ്പയുള്ളവരെ അപേക്ഷിച്ച് പ്രതിമാസം 107 യൂറോ വരെ കൂടുതൽ നൽകേണ്ടതായി വരും.
ഐറിഷ്   ബാങ്കുകൾക്ക്    പലിശ കുറയ്ക്കാൻ ശക്തമായ സമ്മർദ്ദം ഉള്ളപ്പോളാണ്  സർക്കാർ നൽകി   വരുന്ന  വായ്പയിൽ  പലിശ  നിരക്ക് കൂടുന്നത്   (യൂറോപ്പിൽ തന്നെ  ഏറ്റവും   കൂടൂതൽ  പലിശ വാങ്ങുന്നത്  ഐറിഷ്  ബാങ്കുകളാണ് ).ഈ തീരുമത്തെ വിമർശിച്ചു പല സാമ്പത്തിക വിദഗ്ദ്ധരും രംഗത്ത് വന്നു

2018  ഫെബ്രുവരിയിൽ തുടങ്ങിയ  റീ ബിൽഡിംഗ്  അയർലൻഡ് സ്കീം ചെറിയ വരുമാനത്തിൽ ഉള്ളവർക്ക് വീട് മേടിക്കാൻ സഹായിക്കാൻ തുടങ്ങിയതാണ് (ബാങ്കുകൾ വായ്പ നിരസിച്ച ആളുകൾ ).  ഇങ്ങനെ  കിട്ടുന്ന മോർട്ടഗേജ് ഉപയോഗിച്ച് പുതിയതോ പഴയതു വീടുകൾ വാങ്ങാവുന്നതാണ് ഇല്ലേൽ  വീട്  തന്നെ പണിയാവുന്നതാണ് . വീട്  വിലയുടെ 90  ശതമാനമാണ് മോർട്ടഗേജ് കൊടുക്കുക .

പക്ഷേ   വീടിന്റെ ലൊക്കേഷൻ അനുസരിച്ചു മോർട്ടഗേജിൽ വ്യത്യാസം   ഉണ്ട് ഉദാഹരണത്തിന്  ഡബ്ലിന്,   കോർക് , വിക്‌ലോ 320000  ആണെങ്കിൽ  ബാക്കി  ഉള്ളിടത്തു 250000 യൂറോ ആണ്  പരമാവധി ലഭിക്കുക .ഒരാൾക്ക് മാത്രം വരുമാനം ലഭിക്കുന്ന കുടുംബം ആണെങ്കിൽ വാർഷിക വരുമാനം 50000 യൂറോയിൽ താഴെ ആകണമെന്നും രണ്ടു പേർക്കും വരുമാനം  ലഭിക്കുന്ന കുടുംബം  ആണെങ്കിൽ  75000 യൂറോയിൽ താഴേ ആയിരിക്കണം  ഈ    പദ്ധതിയിൽ യോഗ്യത നേടാൻ. 

Share this news

Leave a Reply

%d bloggers like this: