എയർപോർട്ട് അധികാരികളുടെ അനാസ്ഥ; ഡബ്ലിനിലേക്കുള്ള യാത്രക്കാർക്ക് ദുരിതക്കയം

ക്രാക്കോവിൽ നിന്നും ഡബ്ലിനിലേക്കുള്ള വിമാനം വൈകി. അടിസ്ഥാനസൗകര്യങ്ങൾ പോലും ലഭിക്കാതെ യാത്രക്കാർക്ക്  വിമാനത്താവളത്തിൽ ചെലവഴിക്കേണ്ടി വന്നത് മണിക്കൂറുകൾ.
ക്രാക്കോവിൽ നിന്നും ഡബ്ലിനിലേക്കുള്ള Ryanair വിമാനം വൈകിയതിനെ തുടർന്ന് നൂറിലധികം യാത്രക്കാർ പോളണ്ടിൽ കുടുങ്ങിക്കിടന്നു.

കഠിനമായ തണുപ്പിൽ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുകളാണ് ഇതിനെതുടർന്ന് സഹിക്കേണ്ടി വന്നത്.Katowice എയർപോർട്ടിലേക്കുള്ള ബസുകൾ പോലും കൃത്യമായി ലഭിച്ചില്ലെന്നും യാത്രക്കാർ പറഞ്ഞു.


യാത്രക്കാർക്ക് രാത്രി ഭക്ഷണമോ താമസസൗകര്യമോ എയർപോർട്ട് അതോറിറ്റി നൽകിയില്ല. എയർലൈൻ താമസ വൗച്ചറുകൾ നൽകാത്തതിനാൽ  വിമാനത്താവളത്തിൽ തന്നെ രാത്രി ഉറങ്ങേണ്ടി വന്നു. പുലർച്ചെ രണ്ടുമണിക്ക് മാത്രമാണ് റയാനെയർ സ്റ്റാഫ് ഫുഡ് വൗച്ചറുകൾ നൽകിയത്. ഈ സമയത്ത് വിമാനത്താവളത്തിൽ ഭക്ഷണം ലഭ്യമല്ലായിരുന്നെന്നും യാത്രക്കാർ പറഞ്ഞു.

വെള്ളിയാഴ്ച 3.15 pm-ന് പുറപ്പെടേണ്ട FR1902 വിമാനം വൈകിയതാണ് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയത്. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളെ മുൻനിർത്തി പതിവിലും നേരത്തെ വിമാനത്താവളത്തിലേക്ക് പോകാൻ എയർപോർട്ട് അതോറിറ്റി അറിയിച്ചിരുന്നു. ചെക്ക് ഇൻ ചെയ്തതിന് ശേഷം രണ്ട് മണിക്കൂർ ക്യൂവിൽ നിൽക്കേണ്ടതായി വന്നുവെന്നും യാത്രക്കാർ പറഞ്ഞു.

ക്രാക്കോവിൽ നിന്നും ഡബ്ലിനിലേക്കുള്ള ഫ്ലൈറ്റിനായി യാത്രക്കാർ ഒരാഴ്ചയോളം  കാത്തിരിക്കേണ്ടി വരും. കണക്റ്റിംഗ് ഫ്ലൈറ്റുകൾ ലഭിക്കുന്നതിനും വളരെ കാലതാമസം യാത്രക്കാർക്ക് നേരിടേണ്ടി വന്നു.

സുരക്ഷാ കാരണത്താൽ പതിവിലും നേരത്തെ വിമാനത്താവളത്തിലേക്ക് വരാൻ ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ റയാനെയറിൽ നിന്ന് സന്ദേശം ലഭിച്ചുവെന്നും അവിടെ എത്തിയപ്പോൾ വിമാനം പുറപ്പെടുന്നതിന് കാലതാമസം ഉണ്ടാകും എന്നുള്ള ബോർഡ്‌ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫ്ലൈറ്റിനെക്കുറിച്ചുള്ള ഒരു ആശയവിനിമയവും ഉണ്ടായില്ലെന്നും  യാത്രക്കാർ പറഞ്ഞു .

Share this news

Leave a Reply

%d bloggers like this: