അജ്ഞാത വൈറസ്‌ : ചൈനയിൽ ഇന്ത്യക്കാരിക്കും രോ​ഗബാധ

ബീജിങ്‌:ചൈനയില്‍  അജ്ഞാത വൈറസ്‌ പടർന്നുപിടിക്കുന്നു. ഇന്ത്യന്‍ അധ്യാപികയ്ക്കും രോ​ഗം സ്ഥിരീകരിച്ചു. തെക്കുകിഴക്കന്‍ന​ഗരമായ ഷെന്‍സനിലെ അധ്യാപികയായ പ്രീതി മഹേശ്വരി(45)യെയാണ്  രോഗം ബാധിച്ചതിനെത്തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൈനയില്‍ അജ്ഞാതരോ​ഗം പിടികൂടിയ ആദ്യ വിദേശിയാണിവര്‍.

ഞായറാഴ്‌ച 17 പേർക്കുകൂടി വൈറസ്‌ ബാധ സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 62 ആയി. മൂന്നുപേരുടെ നില ഗുരുതരമാണ്‌. 50 പേർക്ക്‌ വൈറസ്‌ ബാധിച്ചതായി ചൈനീസ്‌ സർക്കാർ വെളിപ്പെടുത്തി.രണ്ടു മരണമാണ്‌ ഇതുവരെ സ്ഥിരീകരിച്ചത്. മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്ക്‌ വൈറസ്‌ പടരുന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ലക്ഷണം ന്യൂമോണിയ സാർസ്, മെർസ് രോഗങ്ങൾക്കുകാരണമായ കൊറോണാ വൈറസുകളുടെ കുടുംബത്തിലെ അംഗമായ പുതിയ അജ്ഞാത വൈറസാകാം രോഗകാരണമെന്നും ഇക്കാര്യം സ്ഥിരീകരിക്കാൻ കൂടുതൽ  പഠനം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ഏതാനും ആഴ്‌ചമുമ്പ്‌ വുഹാനിലാണ്‌ വൈറസ്‌ ബാധയുണ്ടായത്. ന്യുമോണിയയാണ്‌ വൈറസ്‌ ബാധയുടെ ലക്ഷണം.

ചൈനയില്‍ അജ്ഞാതരോ​ഗം പിടികൂടിയ ആദ്യ വിദേശിയാണിവര്‍.ഞായറാഴ്‌ച 17 പേർക്കുകൂടി വൈറസ്‌ ബാധ സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 62 ആയി. മൂന്നുപേരുടെ നില ഗുരുതരമാണ്‌. 50 പേർക്ക്‌ വൈറസ്‌ ബാധിച്ചതായി ചൈനീസ്‌ സർക്കാർ വെളിപ്പെടുത്തി.രണ്ടു മരണമാണ്‌ ഇതുവരെ സ്ഥിരീകരിച്ചത്. മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്ക്‌ വൈറസ്‌ പടരുന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ലക്ഷണം ന്യൂമോണിയ സാർസ്, മെർസ് രോഗങ്ങൾക്കുകാരണമായ കൊറോണാ വൈറസുകളുടെ കുടുംബത്തിലെ അംഗമായ പുതിയ അജ്ഞാത വൈറസാകാം രോഗകാരണമെന്നും ഇക്കാര്യം സ്ഥിരീകരിക്കാൻ കൂടുതൽ  പഠനം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ഏതാനും ആഴ്‌ചമുമ്പ്‌ വുഹാനിലാണ്‌ വൈറസ്‌ ബാധയുണ്ടായത്. ന്യുമോണിയയാണ്‌ വൈറസ്‌ ബാധയുടെ ലക്ഷണം.

Share this news

Leave a Reply

%d bloggers like this: