ഭാര്യയ്ക്ക് യൂറോപ്യൻ യൂണിയൻ പൗരത്വമില്ല: യുവാവിന്റെ ഭവന വായ്പ നിരസിച്ചു

ഭാര്യയ്ക്ക് യൂറോപ്യൻ യൂണിയൻ പൗരത്വമില്ലാത്തതിനാൽ, സർക്കാർ മോർട്ട്ഗേജ് സ്കീമായ Rebuilding Ireland Home loan (RIHL)-ന് വേണ്ടിയുള്ള യുവാവിന്റെ അപേക്ഷ നിരസിച്ചു.

RIHL-ന് വേണ്ട എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരുന്നുവെന്നും,  വിവാഹിതനായതിനാൽ ഒറ്റക്ക് അപേക്ഷ നൽകാൻ കഴിയില്ലെന്നും, ഭാര്യയ്ക്ക് യൂറോപ്യൻ യൂണിയൻ പൗരത്വമില്ലാത്തതിനാൽ വിവാഹിതരായവർക്കുളള പദ്ധതിയിലും തന്നെ ഉൾപെടുത്താൻ സാധിക്കില്ലെന്നും, പറഞ്ഞ് അപേക്ഷ നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

പൗരത്വം ഇല്ലാത്തവർക്ക്‌ വായ്പകൾ നൽകുന്നത് ദേശീയമായോ അഭയാർത്ഥി പദവിയിലൂടെയോ, അയർലണ്ടിൽ തുടരാനുള്ള അവകാശമായി മാറുമെന്നതിനാലാണ് അപേക്ഷ നിരസിച്ചതെന്ന്  സർക്കാർ അറിയിച്ചുവെന്നും യുവാവ് പറഞ്ഞു.

അദ്യത്തെ വാങ്ങലിന്പ്രാദേശിക അതോറിറ്റി വഴി ലഭിക്കുന്ന RIHL ഉപയോഗിച്ച് വീടുകൾ നിർമ്മിക്കുകയോ, വാങ്ങുകയോ ചെയ്യാം.വസ്തുവിന്റെ മൂല്യത്തിന്റെ 90% വരെ വായ്പയായി ലഭിക്കും. ഒറ്റക്കോ ജോയിന്റായോ അപേക്ഷകൾ നൽകാം. ഒറ്റക്കുള്ള അപേക്ഷകർക്ക് പ്രതിവർഷം 50,000 യൂറോയിലും, ജോയിന്റ് അപേക്ഷകർക്ക് 75,000 യൂറോയിലും കൂടുതൽ വരുമാനം ഉണ്ടാകരുത്. 

ജനങ്ങൾക്ക് ഉപയോഗപ്രദമാകുന്ന വായ്പ രീതികളാണ് RIHL-ന്റെത്.അപേക്ഷകൻ വിവാഹിതനായതിനാൽ ഒറ്റക്ക് അപേക്ഷിക്കാൻ കഴിയില്ലെന്നും, ഒരുമിച്ച് അപേക്ഷിക്കണമെന്നും ഡബ്ലിൻ സിറ്റി കൗൺസിലിൽ നിന്നും ലഭ്യമായ വിവരം.  യുവാവിന് RIHL-ന്റെ മാനദണ്ഡങ്ങൾ പാലിക്കാൻ സാധിക്കാത്തതിനാലാണ് അപേക്ഷ നിരസിക്കപ്പെട്ടതെന്നും, ഇത് Housing ഡിപ്പാർട്മെന്റിന്റെ നിർദേശപ്രകാരമാണെന്നും, ഡബ്ലിൻ സിറ്റി കൗൺസിലിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ അപേക്ഷകനെ അറിയിച്ചതായാണ് വിവരം.

Share this news

Leave a Reply

%d bloggers like this: