ബ്ലാക്ക്റോക്കിലെ മോഷണ പരമ്പര ;മൂന്നു പേർ അറസ്റ്റിൽ 

ഡബ്ലിൻ ബ്ലാക്ക് റോക്കിൽ നിരവധി മോഷണം നടത്തിയ  മൂന്നു പേരെ ഗാർഡ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി താല ഭാഗത്തു സംശയസ്പദം ആയ സാഹചര്യത്തിൽ കണ്ട കാറിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഗാർഡയെ കണ്ട കാർ M50 മോട്ടോർ വേ  വഴി M1 മോട്ടോർ വേയിലേക്ക് ഒടിച്ചു രക്ഷപെടാൻ ശ്രമിച്ചു.

ഒടുവിൽ മറ്റു മാർഗം ഇല്ലാതെ M1 മോട്ടോർ വേയിൽ കാർ ഉപേക്ഷിച്ചു ഓടി രക്ഷപെടാൻ നോക്കിയ നാലു  മോഷ്ട്ടാക്കളിൽ മൂന്നു പേരെ  ഗാർഡ ഓടിച്ചിട്ട്‌ പിടികൂടുകയായിരുന്നു. ഒരാൾ ഓടി രക്ഷപെട്ടു. രക്ഷപെട്ടയാൾക്ക് വേണ്ടി ഗാർഡ ഊർജിതമായി തിരയുന്നുണ്ട്. പിടികൂടിയവരെ ഡണ്ടലക്ക് ഗാർഡ സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്യുകയാണ്. മോഷണ മുതൽ കണ്ടെടുക്കാൻ നോക്കുന്നതിനിടയിൽ ഒരു ഗാർഡ ഓഫീസർക്ക് പരിക്കെറ്റു  

Share this news

Leave a Reply

%d bloggers like this: