ലണ്ടനിലും കൊറൊണാ വൈറസ് ;രണ്ടു പേരുടെ കാര്യത്തിൽ സ്ഥിരീകരണം

ലണ്ടനിലും കൊറൊണ വൈറസ് സ്ഥിരീകരണം.രണ്ടു പേർക്കാണ് ലണ്ടനിൽ രോഗം സ്ഥിരീകരിച്ചത്. ഒരേ കുടുംബത്തിൽ പെട്ട രണ്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാം മുൻ കരുതലുകളും എൻ .എച് .എസ്  (NHS) എടുത്തു എന്നും ആശങ്ക പെടേണ്ട സാഹചര്യം ഇല്ല എന്നും ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റി അറിയിച്ചു.

കൊറൊണ ബാധിതർ ആയ വെക്തികളുമായി ബന്ധം പുലർത്തിയ എല്ലാവരെയും നിരീക്ഷണം നടത്തി വരികയാണ് എന്നും പ്രൊഫസർ ക്രിസ് അറിയിച്ചു. സുരക്ഷ കാരണങ്ങളാൽ രോഗികളുടെ വിശദ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. രോഗികൾക്ക് എല്ലാ വിധതിൽ ഉള്ള സ്പെഷ്യൽ കെയർ കൊടുക്കും എന്നും രോഗം പടരാതെ നോക്കും എന്നും പ്രൊഫസർ ക്രിസ് കൂട്ടിചേർത്തു.   

Share this news

Leave a Reply

%d bloggers like this: