മൈൻഡിന് നവ നേതൃത്വം

കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി മലയാളികളുടെ സാമൂഹിക സാംസ്കാരിക ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു വരുന്ന മൈന്‍ഡ് 2020 പ്രവര്‍ത്തിവര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ജനുവരി 25 നു പോപ്പിന്‍ട്രീ കമ്മ്യൂണിറ്റി സെന്‍ട്രറില്‍ നടന്ന പൊതുയോഗത്തില്‍ തിരഞ്ഞെടുത്തു.

കഴിഞ്ഞ വര്‍ഷത്തെ  പ്രസിഡണ്ട്  ശ്രീ ജോസ് പോളിയുടെ   അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ശ്രീ സാജു കുമാർ  വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഷിബു ജോണ്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. 2020 പ്രവര്‍ത്തിവര്‍ഷത്തേക്കുള്ള ഭാരവാഹികളായി റെജി കൂട്ടുങ്കൽ (പ്രസിഡണ്ട്), റൂബിൻ പടിപ്പുരയിൽ   (സെക്രട്ടറി), ഫിലിപ്പ് മാത്യു  (ട്രഷറര്‍) എന്നിവരടങ്ങുന്ന  കമ്മിറ്റിയെ തിരഞ്ഞെടുത്തു.

മൈന്‍ഡ് കഴിഞ്ഞ ഒരു ദശാബ്ദമായി നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, മുതിർന്നവർക്കായുള്ള കലാ കായിക മത്സരങ്ങൾ,  കുട്ടികള്‍ക്കായി നടത്തിവരുന്ന കലാമത്സരങ്ങള്‍, സാസ്‌കാരിക ഉത്സവങ്ങള്‍ എന്നിവയാണ് ഈ വര്‍ഷത്തെ പ്രധാന ഉത്തരവാദിത്വങ്ങള്‍.

കഴിഞ്ഞ പൊതുയോഗത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്തവര്‍ക്കും പുതുതായി എത്തിയ കുടുംബങ്ങള്‍ക്കും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും  mindireland08@gmail.com എന്ന വിലാസത്തില്‍ അറിയിക്കാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: