കഴിഞ്ഞവർഷം അയർലൻഡിലെ ആശുപത്രികളിൽ നഴ്സുമാർ ആക്രമണത്തിനിരയായത് 726 തവണ;ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്ത്

2019 -ൽ  അയർലൻഡിലെ വിവിധ ആശുപത്രികളിലായി ആയിരത്തോളം  ആശുപത്രി ജീവനക്കാർ രോഗികളുടെ ആക്രമണത്തിന്  വിധേയരായി. അതിൽ 726 തവണയും നഴ്സുമാരാണ് ആക്രമണത്തിനിരയായത്.

2018-യിൽ ആക്രമണത്തിനിരയായ ആശുപത്രി ജീവനക്കാരുടെ  എണ്ണം 948 ആയിരുന്നു.സിൻഫിൻ  പാർട്ടിയുടെ ഹെൽത്ത് വക്താവ് പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി ആയിട്ടാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകൾ പുറത്തു വന്നത് .

അയർലൻഡ് ഈസ്റ്റ് ഹോസ്പിറ്റൽ ഗ്രൂപ്പിന് കീഴിലുള്ള ആശുപത്രികൾ ആണ് ഇതിൽ കൂടുതൽ തവണയും അക്രമസംഭവങ്ങൾ ഉണ്ടായിരിക്കുന്നത്. ഈ ഗ്രൂപ്പിന് കീഴിൽ ആണ് മാറ്റർ ഹോസ്പിറ്റലും,  സെന്റ്‌ വിൻസെന്റ് ഹോസ്പിറ്റലിലും,  ഔർ  ലേഡി ഹോസ്പിറ്റൽ നാവനും, വെക്സ്ഫോർഡ്  ജനറൽ ഹോസ്പിറ്റലും ഉൾപ്പെടുന്നത്. താഴെ പറയുന്നതാണ് വിവിധ ഹോസ്പിറ്റൽ ഗ്രൂപ്പുകളുടെ കീഴിൽ നടന്ന അക്രമ സംഭവങ്ങളുടെ കൃത്യമായ കണക്ക് 

  • RCSI Hospitals Group – 180 assaults
  • Dublin Midlands Hospital Group – 161
  • Ireland East Hospital Group – 244
  • South/South West Hospital Group – 166
  • Saolta University Health Care Group – 216
  • University of Limerick Hospital Group – 131

സംഭവത്തോട് പ്രതികരിച്ച ഐ എൻ എം ഒ വക്താവ്  കണക്കുകൾ മഞ്ഞുമലയുടെ തുമ്പു മാത്രമാണെന്നും പോർട്ട് ചെയ്യപ്പെടാത്ത അക്രമസംഭവങ്ങൾ നൂറുകണക്കിന് വേറെ  ഉണ്ടാകുമെന്ന്  അഭിപ്രായപെട്ടു. ഓരോ ആക്രമണം നടക്കുമ്പോഴും  എക്സ്ട്രാ പേപ്പർ വർക്കുകൾ ചെയ്യേണ്ടിവരുന്നുവെന്നും സമയക്കുറവ് കൊണ്ട് പലരും ചെറിയ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യാതെ വിടുന്ന സാഹചര്യവും നിലവിലുണ്ട് എന്നും  ഐ എൻ എം ഒ വക്താവ് വെളിപ്പെടുത്തി. ആശുപത്രികളിലെ  നീണ്ട കാത്തിരിപ്പ് സമയവും  വാർഡുകളിലെ തിരക്കും ഷോർട്ട് സ്റ്റാഫും  എല്ലാം അക്രമണത്തിന് ഹേതുവാകുന്നു എന്നും ഐഎംഒ വക്താവ് വെളിപ്പെടുത്തി. കൂടുതൽ സ്റ്റാഫുകളെ ആശുപത്രിയിൽ ഉൾപ്പെടുത്തിയാൽ തന്നെ അക്രമസംഭവങ്ങൾ കുറയ്ക്കാൻ കഴിയുമെന്നും വക്താവ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: