HSE ധൂർത്ത്, ഏജൻസി സ്റ്റാഫുകൾക്കായി ചെലവഴിച്ചത് ഒരു ദിവസം ഒരു മില്യൺ യൂറോയോളം

 ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) കഴിഞ്ഞ വർഷം ഏജൻസി സ്റ്റാഫുകൾക്കായി 300 മില്യൺ യൂറോ  ചെലവഴിച്ചു. മുൻ വർഷം ചെലവഴിച്ചത് 318 മില്യൺ യൂറോയാണ് ചെലവാക്കിയത്.

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന  ഏജൻസി സ്റ്റാഫുകൾക്കായി കഴിഞ്ഞ വർഷം ആദ്യ 11 മാസങ്ങളിൽ 305.17 ദശലക്ഷംയൂറോ ചെലവഴിച്ചു. ലിമെറിക്കിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലും നാസ് ജനറൽ ഹോസ്പിറ്റലും 10 ദശലക്ഷംയൂറോ  വീതം ചെലവഴിച്ചു.

ആശുപത്രികളിലെയും HSE-യുടെ മറ്റ് കേന്ദ്രങ്ങളിലെയും ഏജൻസി ഉദ്യോഗസ്ഥർ ആരോഗ്യവകുപ്പിലെ ജീവനക്കാരല്ല. HSE അവരുടെ സ്വന്തം ജീവനക്കാർക്ക് നൽകുന്നതിനേക്കാൾ കൂടുതൽ ശമ്പളം ഏജൻസിയുടെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് നൽകുന്നു. 913,000 യൂറോയാണ് HSE ഏജൻസിയുടെ ഒരു ദിവസത്തെ ചെലവ്.
കഴിഞ്ഞ ദശകത്തിലെതിനേക്കാൾ  ഇരട്ടിയിലധികമാണ് ഈ ദശകത്തിലെ ഏജൻസി സ്റ്റാഫുകളുടെ ചെലവ്.2018 ലെ വർദ്ധനവ് 2014 ന് ശേഷമുള്ള ഏറ്റവും വലിയ വർധനവാണിത്.

പാർലമെന്റിലെ ചോദ്യയോത്തരവേളയിൽ Sinn Féin TD-യ്ക്ക്  Health spokesperson,  Louise O’Reilly കണക്കുകൾ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജനുവരി മുതൽ നവംബർ വരെ ആശുപത്രികളിലെ ഏജൻസി സ്റ്റാഫുകൾക്കായി 148 മില്യൺയൂറോയും കമ്മ്യൂണിറ്റി ഹെൽത്ത് ഓർഗനൈസേഷനുകളിലെ ഏജൻസി സ്റ്റാഫുകൾക്കായി 157 മില്യൺയൂറോയും ചെലവഴിച്ചു.

മെഡിക്കൽ/ഡെന്റൽ മേഖലകളിലെ ഡോക്ടർമാർ, GP-മാർ, ദന്തഡോക്ടർമാർ എന്നിവർക്കായി 87 ദശലക്ഷംയൂറോയും ചെലവഴിച്ചു. നഴ്സിംഗ് സ്റ്റാഫുകൾക്കായി 72 മില്യൺയൂറോയും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിനായി 17 മില്യൺയൂറോയും  സപ്പോർട്ട് സ്റ്റാഫിനായി 102 മില്യൺയൂറോയുമാണ് ഏജൻസി ചെലവഴിച്ചത്.
2012-ലും 2015-ലുമൊഴികെ കഴിഞ്ഞ ദശകത്തിലുടനീളം ഏജൻസിയുടെ  ചെലവ് എല്ലാ വർഷവും വർധിച്ചു.

2010 ൽ HSE 135.9 മില്യൺയൂറോ  ഏജൻസി സ്റ്റാഫുകൾക്കായി ചെലവഴിച്ചു. അടുത്ത വർഷങ്ങളിൽ തുക ഇരട്ടിയിലധികമായി. 2013 നും 2014 നും ഇടയിൽ ഏജൻസി ചെലവ് 185 മില്യൺയൂറോയിൽ നിന്ന് 268 മില്യൺ യൂറോയായി ഉയർന്നു.
2010- മുതൽ HSE-ക്കുള്ളിലെ ഏജൻസി സ്റ്റാഫുകൾക്കായി ചെലവഴിച്ചത് 2.3 ബില്യൺ യൂറോയാണ് .

കഴിഞ്ഞ വർഷം ചില തസ്തികകളിൽ  HSE നിയമന നിരോധനം ഏർപ്പെടുത്തി. നിയമന നിരോധനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ പ്രവർത്തകർ ആരോഗ്യമന്ത്രി സൈമൺ ഹാരിസിന് നിവേദനം നൽകിയിരുന്നു.

Share this news

Leave a Reply

%d bloggers like this: