ഡബ്ലിനിൽ കൊടുങ്കാറ്റിൽ വീണ മരത്തിനടിയിൽ നിന്ന് വഴിയാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്;മഴയും കാറ്റും ഇന്നും തുടരും

അയർലൻഡിൽ കനത്ത നാശനഷ്ടങ്ങൾ വിതച്ചു കൊണ്ട് സിയാറ കൊടുങ്കാറ്റ് (Storm Ciara ) ആഞ്ഞുവീശുന്നു. ഡബ്ലിൻ ക്രംലിനിൽ വഴിയാത്രക്കാരൻ ഒടിഞ്ഞുവീണ മരത്തിനടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു ഡോൾഫിൻ ബാൺ സ്റ്റേഷനിൽനിന്ന് ഉള്ള അഗ്നിശമന സേന അംഗങ്ങളും മറ്റ് പാരാമെഡിക്കൽ ടീമംഗങ്ങളും കൂടിച്ചേർന്ന് മരത്തിനടിയിൽനിന്ന് രക്ഷിക്കുകയായിരുന്നു.

അയർലൻഡിൽ എമ്പാടും 110 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. കനത്ത മഴയും അനുഭവപ്പെടുന്നുണ്ട്. ഇന്ന് തീരദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചിട്ടുണ്ട് .ഇന്ന് ഉച്ചയ്ക്ക് 12 മണിവരെ അയർലൻഡിൽ ഓറഞ്ച് വാണിങ്ങ് നൽകിയിട്ടുണ്ട് മൂന്നു മണി വരെ യെല്ലോ വാണിംഗും നൽകിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: