അയർലണ്ടിലെ സർക്കാർ രൂപീകരണം; അനിശ്ചിതത്വം തുടരുന്നു. പ്രതിപക്ഷത്ത് ഇരിക്കുമെന്ന് വരദ്ക്കർ 

അയർലണ്ടിലെ പാർലമെന്റ് ഇലക്ഷൻ ഫലം വന്നിട്ട് 10 ദിവസം ആയിട്ടും സർക്കാർ രൂപീകരണത്തിൽ  അനിശ്ചിതത്വം തുടരുന്നു. ഒരു കക്ഷിയ്ക്കും 25% ലധികം വോട്ടുകൾ ലഭിക്കാത്തതിനാലും, ഒരു കക്ഷിയ്ക്കും ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം ഇല്ലാത്തതിനാലും കൂട്ട് കക്ഷി മന്ത്രി സഭയാണ് ഉണ്ടാവേണ്ടത്.

24.5% വോട്ടുകളും 37 സീറ്റുകളുമായി ഷിൻഫെയ്ൻ സർക്കാർ ഉണ്ടാവുമെന്ന് കരുതിയെങ്കിലും ഇതുവരെ അക്കാര്യത്തിൽ പുരോഗമനം ഉണ്ടായില്ല. 

ഷിൻഫെയ്നെ ഒഴിവാക്കി ഗ്രീൻ പാർട്ടി പിന്തുണയോടെ ഫിനാഗെയ്ൽ , ഫിനാ ഫെയ്ൽ മന്ത്രി സഭയ്ക്കുള്ള ചർച്ചകൾ കഴിഞ്ഞ ആഴ്ച നടന്നു.പ്രധാനമന്ത്രി സ്ഥാനം ഊഴമിട്ട് വഹിക്കുന്നതുൾപ്പെടെ വിഷയങ്ങൾ ചർച്ചയിൽ ഉരുത്തിരിഞ്ഞതായി അറിയാൻ കഴിഞ്ഞു.  പക്ഷെ തങ്ങൾ ക്രീയാത്മകമായ പ്രതിപക്ഷം ആക്കുമെന്ന് ഫിനാ ഗെയ്ൽ നേതാവും, പ്രധാനമന്ത്രിയുമായ ലിയോ  വരദ്ക്കർ  അവർത്തിച്ചതോടെ ആ ചർച്ചകൾ ഫലവത്തായില്ല എന്ന് മനസിലാക്കാൻ ആവും. ഫിനാ ഫെയ്‌ലുമായി സഖ്യം ഉണ്ടാക്കുന്നത് പല അംഗങ്ങളും എതിർത്തതാണ് അതിന് കാരണമെന്ന് കരുതുന്നു.

 ഷിൻഫെയ്ൻ നേതൃത്വത്തിലുള്ള  ഇടതുപക്ഷ സർക്കാരിനുള്ള ശ്രമങ്ങളും ഇതുവരെ എങ്ങും എത്തിയിട്ടില്ല. 

ഇതിനിടെ 12 അംഗങ്ങൾ ജയിച്ച ഗ്രീൻ പാർട്ടി നേതാവ് ഈമോൻ റയാൻ   ഭവന മേഖല, ആരോഗ്യം , കാലാവസ്ഥ തുടങ്ങിയവയിൽ പുതിയ സർക്കാരിന്റെ നയം എന്താവണമെന്ന വിഷയത്തിൽ എല്ലാ പാർട്ടികളുമായും ആശയ വിനിമയം നടത്തുമെന്ന് അറിയിച്ചു.

വീണ്ടും ഒരു തിരഞ്ഞെടുപ്പ് ഉടനെ വേണ്ടി വരുമെന്നും ചിലർ ആശങ്ക പ്രകടിപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: