സിറ്റി വെസ്റ്റിൽ കാർ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു , 39 വയസുകാരി കസ്റ്റഡിയിൽ

ഡബ്ലിനിൽ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.
സിറ്റി വെസ്റ്റിനടുത്തുള്ള ഹൗസിങ് എസ്റ്റേറ്റിലെ പാർക്കിങ് റോയിൽ വച്ചാണ്
ഗരെത്ത് കെല്ലിയെ(39) യുവതി
മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചത്. തുടർന്നാണ് ഇയാൾ
കൊല്ലപ്പട്ടതെന്ന് ഗാർഡ സംശയിക്കുന്നു.

അന്നേദിവസം
രാവിലെ 7 മണിയോടെ പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ സംഭവസ്ഥലത്തിനടുത്ത് നിന്നും ഗാർഡ അറസ്റ്റ് ചെയ്തു.

അയൽവാസികളാണെങ്കിലും ഇവർ
തമ്മിൽ എന്തെങ്കിലും പൂർവ്വ ബന്ധത്തിന് തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും സൂചനയുണ്ട്.

ചൊവ്വാഴ്ച പുലർച്ചെ ജോലിക്ക് പോകാനിറങ്ങിയ അദ്ദേഹം കാറിൻ്റെ എഞ്ചിൻ പരിശോധിക്കുന്നതിനിടയിലാണ് മാരകമായി ആക്രമിക്കപ്പെട്ടത്.

കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാന്ന് അന്വേഷണ സംഘത്തിൻ്റെ പ്രാധമിക നിഗമനം.

ക്രിമിനൽ ജസ്റ്റിസ് ആക്റ്റ് 1984-ലെ സെക്ഷൻ 4 പ്രകാരം ചോദ്യം ചെയ്യലിനായി യുവതിയെ Clondalkin ഗാർഡ സ്റ്റേഷനിൽ എത്തിച്ചു.

Share this news

Leave a Reply

%d bloggers like this: