കൊറോണാ ഭീതി.അവീവ സ്റ്റേഡിയത്തിലെ  അയർലൻഡ് – ഇറ്റലി റഗ്ബി മത്സരം മാറ്റി വച്ചു.

ആറ് രാജ്യങ്ങൾ പങ്കെടുക്കുന്ന റഗ്ബി ടൂർണമെന്റിലെ, മാർച്ച് 7 -ന് നടക്കാനിരുന്ന   അയർലൻഡ് – ഇറ്റലി റഗ്ബി മത്സരം മാറ്റി വച്ചു.  കൊറോണാ ഭീതി മൂലമാണ് സർക്കാർ നിർദ്ദേശപ്രകാരം ഡബ്ലിനിലെ അവീവ സ്റ്റേഡിയത്തിൽ  നടക്കേണ്ട മത്സരം  മാറ്റി വെയ്ക്കുന്നതെന്ന് അയർലൻഡ് റഗ്ബി ഫെഡറേഷൻ ( IRFU ) അറിയിച്ചു.

ഇറ്റലിയിൽ ഇതുവരെ 12 പേരാണ് കൊറോണ ബാധിച്ചു മരിച്ചത്, 374 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. അങ്ങനെ ഒരു സാഹചര്യത്തിൽ കൂടുതൽ ആളുകൾ മത്സരം കാണാൻ ഇറ്റലിയിൽ നിന്ന് യാത്ര ചെയ്യുന്നത് രോഗം അയർലണ്ടിലേയ്ക്കും പരക്കാൻ സാധ്യത ഉള്ളതുകൊണ്ടാണ് ഗവർമെന്റ് നിർദ്ദേശം മുമ്പോട്ട് വച്ചത്.

Share this news

Leave a Reply

%d bloggers like this: