പ്രൈവസി നിയമത്തിൽ വലഞ്ഞു ഐറിഷ് വാട്ടർ, നിയമാനുസൃതമുള്ള പിഴ ഈടാക്കാൻ പോലും നിവർത്തി ഇല്ല

58,000 ഓളം വീടുകളിലെ അമിതജല ഉപയോഗവും വാട്ടർ മീറ്ററില്ലാതെ ജലം ഉപയോഗിക്കുന്നതും നിയന്ത്രിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഐറിഷ് വാട്ടർ ഏജൻസി.

കഴിഞ്ഞ ഒക്ടോബറിൽ ഉപഭോക്താക്കൾക്ക് ജല ഉപഭോഗം എങ്ങനെ കുറയ്ക്കാമെന്നുള്ള ബോധവൽക്കരണം നൽകാൻ തീരുമാനിച്ചിരുന്നു. ചില സാങ്കേതിക കാരണങ്ങളാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

ജല ഉപഭോഗത്തിന് ചാർജ്ജ് ഏർപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് FOI റിപ്പോർട്ട്‌ ചെയ്തു.

മീറ്ററില്ലാത്ത വീടുകളിലെ വാട്ടർ ഉപയോഗം എങ്ങനെ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും, അമിത ജല ഉപയോഗം എങ്ങനെ കണക്കാക്കാമെന്നുമുള്ളതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്.

കൂടാതെ വ്യക്തിഗത വിവരങ്ങൾ എങ്ങനെ ശരിയായി കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ചും ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷണറുമായി ചർച്ചകൾ നടക്കുന്നു വരുന്നു.

ഉപഭോക്താവിന്റെ പേര്, മേൽവിലാസം, ജല ഉപയോഗം, ഓരോ വീട്ടിലും താമസിക്കുന്നവരുടെ എണ്ണം, അധിക ജല ഉപയോഗം, കുടുംബാഗങ്ങളുടെ പ്രത്യേക മെഡിക്കൽ ആവശ്യകതകൾ എന്നിവയും ഇതിൽ ഉൾപ്പെടും.

ഗാർഹിക ജല സംരക്ഷണം ഒരു സവിശേഷ പദ്ധതിയാണെന്നും ഭവന വകുപ്പും ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷണറുമായും കൂടിയാലോചിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ഐറിഷ് വാട്ടർ വക്താവ് പറഞ്ഞു.

പദ്ധതിയുടെ പ്രവർത്തനം GDPR മാനദണ്ഡങ്ങൾക്ക് അനുസൃതമാണെന്നും, വ്യക്തിഗത ഡാറ്റ സംരക്ഷിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിവർഷം 213,000 ലിറ്ററിൽ കൂടുതൽ ജലം ഉപയോഗിക്കുന്നവർക്ക് അമിത ഉപഭോഗ ചാർജ് നൽകേണ്ടിവരും.

അധികമായി ഉപയോഗിക്കുന്ന 1,000 ലിറ്ററിന് 1.85 യൂറോ നിരക്കിൽ 250 യൂറോ വരെ ഈടാക്കും. വാട്ടർ ഇൻ, വാട്ടർ ഔട്ട് സേവനങ്ങൾ ഉള്ള ഉപഭോക്താക്കളെ പ്രതിവർഷം 500 യൂറോ നിരക്കിൽ ഉൾപ്പെടുത്തും. ഏറ്റവും കൂടുതൽ ജലം ഉപയോഗിക്കുന്നവരെ നിയന്ത്രിക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

Share this news

Leave a Reply

%d bloggers like this: