ബേബി പെരേപ്പാടന് ഫിനഗേൽ പാർട്ടിയുടെ അംഗീകാരം;ലോക്കൽ ഗവണ്മെന്റ് പ്ലീനറി അംഗം 

ഡബ്ലിൻ :  കഴിഞ്ഞ  കൗണ്ടി  കൗൺസിൽ തിരഞ്ഞെടുപ്പിൽ അയർലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി കൗൺസിലോർ ശ്രീ  ബേബി പെരേപ്പാടന് തന്റെ പാർട്ടിയായ ഫിനഗേലിന്റെ അർഹതക്കുള്ള അംഗീകാരം.

ഫിനഗേൽ പാർട്ടിയുടെ ആഭ്യന്തര തിരഞ്ഞെടുപ്പിലൂടെ അസോസിയേഷൻ ഓഫ് ഐറിഷ് ലോക്കൽ ഗവണ്മെന്റ് പ്ലീനറി അംഗമായിട്ടാണ് ശ്രീ ബേബിയുടെ പാർട്ടി നിയമനം. ഇക്കഴിഞ്ഞ അയർലൻഡ് ജനറൽ ഇലെക്ഷനിൽ പാര്ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഈമർ ഹിഗ്ഗിൻസിനു പകരമായിട്ടാണ് ശ്രീ ബേബി പെരേപ്പാടനിൽ പാർട്ടിയുടെ പുതിയ നിയോഗം എത്തി ചേർന്നത്.

ജനറൽ ഇലെക്ഷനിൽ പാർട്ടിയുടെ പല പ്രചാരണ മേഖലകളിലും ചുക്കാൻ പിടിച്ച  ശ്രീ ബേബി പെരേപ്പാടനു ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരമായാണ് പാർട്ടി അംഗങ്ങൾ വിലയിരുത്തുന്നത്. 

Share this news

Leave a Reply

%d bloggers like this: