ഭൂഗർഭ കേബിളുകളിൽ നിന്ന് 48 പ്രാവശ്യം അപകടകരമാവിധം എണ്ണ ചോർച്ച ,ESB യുടേ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ച്ച

ഭൂഗർഭ ഹെവി-ഡ്യൂട്ടി ഇലക്ട്രിക്കൽ കേബിളുകളിൽ നിന്ന് ഹാനികരമായ രീതിയിൽ എണ്ണ ഭൂമിയിലേക്ക് ചോർന്ന 48 കേസുകൾ പ്രാദേശിക അധികാരികളെ അറിയിക്കുന്നതിൽ ഇ എസ് ബി നെറ്റ്‌വർക്കുകൾക്ക് വീഴ്ച പറ്റിയെന്ന് എൻ‌വിറോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി കണ്ടെത്തി.

1993 നും 2019 ജൂണിനുമിടയിൽ ESB-യുടെ ദ്രാവകം നിറഞ്ഞ ഭൂഗർഭ വൈദ്യുതി കേബിളുകളിൽ നിന്ന് 68 തവണ ചോർച്ചയുണ്ടാട്ടുണ്ടെന്ന് EPA റിപ്പോർട്ടിൽ പറയുന്നു. പുതിയ 7 ചോർച്ചകൾ കൂടി കണ്ടെത്തിയിട്ടുണ്ട്.

ഓരോ ചോർച്ചയുടെയും സ്ഥാനവും സ്കെയിലും എസ്‌പി നെറ്റ് വർക്കുകൾ കണ്ടെത്തി. കൂടാതെ ഓരോ ചോർച്ചയുടെയും പ്രത്യേകതകളും അന്വേഷിക്കുന്നുണ്ടെന്നും EPA-യുടെ റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ രണ്ട് ദശകങ്ങളായി എണ്ണ ചോർച്ചയുണ്ടായതുമായി ബന്ധപ്പെട്ട് RTE-യുടെയും ESB-യുടെയും പരിശോധനകൾക്കും അന്വേഷണങ്ങൾക്കുമൊടുവിലാണ് 2019-ൽ EPA അന്വേഷണം ആരംഭിച്ചത്.

നിശ്ചിത കാലയളവിൽ കേബിളുകളിൽ നിന്ന് ആയിരക്കണക്കിന് ലിറ്റർ എണ്ണ ചോർന്നതായി RTE ഇൻവെസ്റ്റിഗേറ്റ്സ് കണ്ടെത്തി. പത്തുവർഷത്തിനിടെ ഒരു ഭൂഗർഭ കേബിളിൽ നിന്ന് 19,781 ലിറ്റർ എണ്ണ ചോർന്നതായി 2009-ലെ കണക്കുകൾ വ്യക്തമാക്കുന്നു.

കേബിൾ ചോർച്ചയിൽ നിന്ന് നഷ്ടപ്പെടുന്ന ദ്രാവകം പലപ്പോഴും മിനറൽ ഓയിൽ, ലീനിയർ ആൽക്കൈൽബെൻസീൻ (LAB) എന്നിവയുടെ മിശ്രിതമാണെന്നും ഇത് ഭൂമിക്ക് ഹാനികരമാണെന്നും ESB പറഞ്ഞു.

കേബിളുകളിൽ ഇൻസുലേറ്റിംഗ് ദ്രാവകമായി ഉപയോഗിക്കുന്നത് മിനറൽ ഓയിൽ ആയിരുന്നു. ഇപ്പോൾ ലീനിയർ ആൽക്കൈൽബെൻസീനും (LAB) ഉപയോഗിക്കുന്നു. മിനറൽ ഓയിൽ അപകടകരമാണെന്നും LAB അപകടകരമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏകദേശം 177 കിലോമീറ്റർ ദ്രാവകം നിറഞ്ഞ കേബിളുകൾ അയർലണ്ടിൽ ESB നെറ്റ്‌വർക്കുകളുടെ നിയന്ത്രണത്തിലാണ്. ദ്രാവക ഇൻസ്റ്റാളേഷൻ ആവശ്യമില്ലാത്ത പ്ലാസ്റ്റിക് കേബിളുകൾ ഉപയോഗിച്ചുള്ള പദ്ധതി 1980-കളിൽ നടപ്പിലാക്കിയിരുന്നു.

2019 ജൂണിന് മുമ്പ് തിരിച്ചറിഞ്ഞ 68 ചോർച്ചകളിൽ 48 എണ്ണം സംബന്ധിച്ച് ESB നെറ്റ്‌വർക്ക് ബന്ധപ്പെട്ട അതോറിറ്റിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും EPA കണ്ടെത്തി.

2009 ഏപ്രിൽ 1 മുതൽ സംഭവിച്ച ദ്രാവക ചോർച്ചയുടെ ആഘാതം പരിശോധിക്കുന്നതിൽ ESB പരാജയപ്പെട്ടുവെന്നും റിപ്പോർട്ട് പറയുന്നു. ഓരോ ചോർച്ചയും വിലയിരുത്തുന്നതിനും ബന്ധപ്പെട്ട പ്രാദേശിക അധികാരികളുമായി ബന്ധപ്പെടുന്നതിലും ESB നെറ്റ്‌വർക്കുകൾ ഇപ്പോൾ നടപ്പിലാക്കുന്ന സമീപനത്തിലും പ്രോട്ടോക്കോളുകളിലും തൃപ്തിയുണ്ടെന്നും EPA പറഞ്ഞു .

Share this news

Leave a Reply

%d bloggers like this: