സ്വോഡ്സിലെ മേയേഴ്സ് പബ് അപ്പാർമെൻറ് ആക്കാൻ പദ്ധതി; എതിർപ്പ്

ലോർഡ് മേയർ പബ് കോൺക്രീറ്റ് വനം ആക്കി മാറ്റാനുള്ള നടപടികളെ എതിർത്ത് പ്രദേശവാസികൾ.

വടക്കൻ ഡബ്ലിനിലെ
സ്വോഡ്സ് മെയിൻ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന
ലോർഡ് മേയർ പബ് സൈറ്റിൽ അപ്പാർട്ടുമെന്റുകൾ നിർമ്മിക്കാനുള്ള പദ്ധതികൾക്കെതിരെ പ്രദേശവാസികൾ രംഗത്തെത്തി. പദ്ധതി നടപ്പിലാകുന്നതോടെ ഈ പ്രദേശം കോൺക്രീറ്റ് വനമായി മാറുമെന്നും അവർ പറഞ്ഞു.

350 വർഷം പഴക്കമുള്ള സ്വോർഡിലെ ലോർഡ് മേയർ പബ്ബ് സൈറ്റിൽ 172 അപ്പാർട്ടുമെന്റുകളും ക്രീച്ചും നിർമ്മിക്കാനുള്ള അനുമതിക്കായി ബോർഡ് പ്ലീനാലയിൽ പദ്ധതിയുടെ രൂപരേഖ സമർപ്പിച്ചിട്ടുണ്ട്.

സ്‌ട്രാറ്റജിക്ക്‌ ഹൗസിംഗ് ഡെവലപ്പ്മെന്റ് പദ്ധതിയായതിനാൽ ജാക്കോ ഇൻവെസ്റ്റ്‌മെൻറ് ലിമിറ്റഡിന് കൗണ്ടി കൗൺസിലിൽ അപേക്ഷ നൽകേണ്ട ആവശ്യകത ഇല്ല. ABP-യിൽ നേരിട്ട് അപേക്ഷിക്കാൻ കഴിയും.

ഈ പ്രദേശത്തെ ഗതാഗതകുരുക്ക് ജനങ്ങൾക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും
176 അപ്പാർട്ടുമെന്റുകൾ കൂടി വരുകയാണെങ്കിൽ അത് വർധിക്കുമെന്നും പ്രദേശവാസികൾ പ്രതികരിച്ചു.

അപ്പാർട്ടുമെന്റുകൾ നിർമ്മിക്കുന്നത് ആവശ്യമാണ് എന്നാൽ ഈ സ്ഥലം അതിന് അനുയോജ്യമല്ലെന്നും
കുറച്ചു കൂടി മെച്ചപ്പെട്ട സ്ഥലം കണ്ടെത്താൻ കഴിയുമെന്നും ഈ പദ്ധതി നഗരത്തിന് ദുരന്തമായിരിക്കുമെന്നും നിരവധി പ്രദേശവാസികൾ പറഞ്ഞു.

ലാഭകരമല്ലാത്തതിനാലാണ് പബ്ബ് വ്യാപാരം അവസാനിപ്പിക്കുന്നതെന്നും നഗരത്തിന്റെ മധ്യഭാഗത്ത്‌ അപ്പാർട്ടുമെന്റുകൾ സ്ഥാപിക്കുന്നത് നാടിന്റെ വികസനത്തിന് സഹായിക്കുമെന്നും ചിലർ പ്രതികരിച്ചു.

Share this news

Leave a Reply

%d bloggers like this: