അയർലണ്ടിൽ 4 പുതിയ കൊറോണ കേസുകൾ സ്ഥിരീകരിച്ചു; ഇതുവരെ മൊത്തം 6 രോഗികൾ 

അയർലണ്ടിൽ നാല് പേർക്ക് കൂടി  കൊറോണ ബാധ സ്ഥിതീകരിച്ചു. ഇറ്റലിയിൽ നിന്നും യാത്ര ചെയ്തവർക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.

ഗാൽവെ , മേയോ , റോസ്‌കോമ്മൺ തുടങ്ങിയ കൗണ്ടികൾ ഉൾപ്പെടുന്ന  അയർലൻഡിന്റെ പടിഞ്ഞാറാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.  രണ്ടു പുരുഷന്മാർക്കും, രണ്ടു സ്ത്രീകൾക്കുമാണ് രോഗം.

ഇതോടൊപ്പം വടക്കൻ അയർലൻഡിലും രണ്ടു പേർക്ക് രോഗം ബാധിച്ചതായി കണ്ടെത്തി.

ഇതോടെ അയർലൻഡ് ദ്വീപിൽ മൊത്തത്തിൽ ഒൻപത് കൊറോണ രോഗികളെ സ്ഥിരീകരിച്ചു.

കിംവദന്തികൾ പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും, ആധികാരിക വിവരങ്ങൾക്ക് ഗവർമെന്റ് വെബ്സൈറ്റുകൾ സന്ദർശിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Links to websites:

www.gov.ie/health-covid-19

https://www2.hse.ie/conditions/coronavirus/coronavirus.html

https://www.hpsc.ie/a-z/respiratory/coronavirus/novelcoronavirus/

www.dfa.ie/travel/travel-advice/coronavirus/

Share this news

Leave a Reply

%d bloggers like this: