പൗരത്വനിയമത്തിൽ ആശങ്കയറിയിച്ച് ബ്രിട്ടൻ

ഇന്ത്യയുടെ പൗരത്വനിയമഭേദഗതിയുടെ ഫലത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് സർക്കാർ. ഇവിടത്തെ സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ബ്രിട്ടൻ പറഞ്ഞു.

ഡൽഹികലാപത്തെക്കുറിച്ച് പാക് വംശജനായ ലേബർ പാർട്ടിയംഗം ഖാലിദ് മഹ്മൂദ് ചൊവ്വാഴ്ച പൊതുസഭയിൽ ചോദ്യമുന്നയിച്ചു. മനുഷ്യാവകാശമുൾപ്പെടെ എല്ലാ മേഖലകളിലും ഇന്ത്യയുമായി ബ്രിട്ടൻ സഹകരിക്കുന്നുണ്ടെന്നും മതസഹിഷ്ണുതയുടെ അഭിമാനകരമായ ചരിത്രമുള്ള രാജ്യമാണതെന്നും ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസിന്റെ ചുമതലയുള്ള മന്ത്രി നൈജൽ ആഡംസ് പറഞ്ഞു.
”ഇന്ത്യയോടുള്ള അടുപ്പംകാരണം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുൾപ്പെടെയുള്ള കാര്യങ്ങൾ സംസാരിക്കാൻ കഴിയും. സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതു തുടരും. സമയത്ത് ആശങ്കയറിയിക്കും” -അദ്ദേഹം പറഞ്ഞു.

1984-ലെ സിഖ് കൂട്ടക്കൊലയെയാണ് ഡൽഹികലാപം അനുസ്മരിപ്പിക്കുന്നതെന്ന് സിഖ് വംശജയായ ലേബർ എം.പി. തൻമൻജീത് സിങ് ധേസി പറഞ്ഞു. മുസ്ലിങ്ങൾ മാത്രമല്ല, ഹിന്ദുക്കളും കലാപത്തിൽ മരിച്ചിട്ടുണ്ടെന്ന് കൺസർവേറ്റിവ് പാർട്ടിയംഗം ബോബ് ബ്ലാക്മാൻ ചൂണ്ടിക്കാട്ടി

Share this news

Leave a Reply

%d bloggers like this: