കൊറോണ; യു.കെ യിൽ ഇന്ത്യൻ വംശജൻ മരിച്ചു; അയർലണ്ടിൽ 9- പുതിയ രോഗികൾ

യു.കെ യിൽ കൊറോണ ബാധിച്ചു ഇന്ത്യൻ വംശജൻ മരിച്ചു. 80 വയസ്സുള്ള കൃഷ്ണ പ്രഭു എന്നയാളാണ് യു.കെ യിലെ Watford ജനറൽ ആശുപത്രിയിൽ മരിച്ചത്. കൊറോണ ബാധിച്ചു യു.കീ യിൽ മരിക്കുന്ന ആറാമത്തെ ആളാണ് ഇദ്ദേഹം.

അയർലണ്ടിൽ ഇന്ന് (11 മാർച്ച് ബുധൻ) 9 – പേർക്കാണ് പുതിയതായി കൊറോണ ബാധ സ്ഥിരീകരിച്ചത്.ഇതോടെ അയർലണ്ടിൽ 43 പേരെയാണ് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്. അയർലണ്ടിന്റെ തെക്ക് (സൗത്ത് ) ഭാഗത്തു 4 പുരുഷന്മാർ ഇറ്റലിയിൽ യാത്ര ചെയ്തവരും, ഒരു സ്ത്രീയും ഒരു പുരുഷനും രോഗ ബാധിതരുമായി ബന്ധപ്പെട്ട് രോഗികൾ ആയവരും  ആണ്.ഡബ്ലിൻ ഉൾപ്പെടുന്ന അയർലണ്ടിന്റെ കിഴക്ക് (ഈസ്റ്റ്) 2 പുരുഷന്മാർക്ക് യാത്ര ചെയ്തതിന്റെ ഫലമായും, മറ്റൊരു പുരുഷന് പ്രാദേശികമായും ആണ് രോഗം സംക്രമിച്ചത്.

നേരത്തെ കൊറോണ ബാധിച്ച് അയർലണ്ടിൽ ആദ്യമായി ഒരാൾ മരിച്ചതായി റിപ്പോർട്ട് വന്നിരുന്നു.മുതിർന്ന പൗരയായ ഒരു സ്ത്രീയാണ് മരിച്ചത്.

250 ജീവനക്കാരെ കൊറോണ ബാധിതരെ നിരീക്ഷിക്കാനും അവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുമായി പ്രത്യേകം  ചുമതലപ്പെടുത്തി.

നേരത്തെ ലോകാരോഗ്യ സംഘടന കൊറോണ ബാധയെ മഹാമാരിയായി പ്രഖ്യാപിച്ചു.

Share this news

Leave a Reply

%d bloggers like this: